Thursday, May 14, 2026

കേരളത്തിന്റെ പുതിയ നായകന്‍; വിഡി സതീശന്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ വരുന്ന തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഹൈക്കമാന്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ, പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളെയും തര്‍ക്കങ്ങളെയും മറികടന്നാണ് ഹൈക്കമാന്‍ഡ് സതീശനില്‍ വിശ്വാസമര്‍പ്പിച്ചത്.

എറണാകുളം ജില്ലയിലെ നെട്ടൂരില്‍ വടശ്ശേരി ദാമോദരമേനോന്റെയും വിലാസിനിയമ്മയുടേയും മകനായി 1964 മേയ് 31നാണ് സതീശന്റെ ജനനം. വിദ്യാര്‍ഥി ജീവിതകാലത്ത് തന്നെ രാഷ്ട്രീയത്തില്‍ ഇടപെട്ട സതീശന്‍ പനങ്ങാട് ഹൈസ്‌കൂളില്‍ സ്‌കൂള്‍ ലീഡറും പിന്നീട് തേവര എസ് എച്ച് കോളജില്‍ യൂണിയന്‍ ഭാരവാഹിയുമായി പൊതുരംഗത്ത് സജീവമായി. എംജി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായും എന്‍എസ്യു ദേശീയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിയമബിരുദധാരിയായ സതീശന്‍ കുറേക്കാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്.

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു. തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ആയിരുന്നു. 5 വര്‍ഷം കെപിസിസി ഉപാധ്യക്ഷ പദവി വഹിച്ചു. മികച്ച എംഎല്‍എയ്ക്കുള്ള ഇരുപത്തഞ്ചിലേറെ അവാര്‍ഡുകള്‍ ലഭിച്ചു. ?2001 മുതല്‍ പറവൂര്‍ മണ്ഡലത്തില്‍നിന്നു നിയമസഭാംഗം. 2021 മുതല്‍ 26 വരെ പ്രതിപക്ഷനേതാവായിരുന്നു. ലക്ഷ്മിപ്രിയയാണ് ഭാര്യ. മകള്‍ : ഉണ്ണിമായ

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!