Monday, May 18, 2026

പത്ത് വര്‍ഷത്തിന് ശേഷം യുഡിഎഫ് അധികാരത്തിലേക്ക്; നിറഞ്ഞു കവിഞ്ഞ് സെന്‍ട്രല്‍ സ്റ്റേഡിയം

തിരുവനന്തപുരം: കേരളത്തില്‍ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (UDF) സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കുന്നു. മുന്നണിയെ വന്‍ വിജയത്തിലേക്ക് നയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 140 അംഗ നിയമസഭയില്‍ 102 സീറ്റുകളുടെ വന്‍ ഭൂരിപക്ഷം നേടിയാണ് എല്‍ഡിഎഫിന്റെ ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് യുഡിഎഫ് സഖ്യം അധികാരം തിരിച്ചുപിടിച്ചത്.

മുഖ്യമന്ത്രി വി.ഡി സതീശനോടൊപ്പം അദ്ദേഹത്തിന്റെ 20 അംഗ മന്ത്രിസഭയും ഇന്ന് ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് രാവിലെയാണ് ചരിത്രപരമായ ഈ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ വന്‍ ജനവലി ദൗത്യം ഏറ്റെടുക്കുന്ന പുതിയ സര്‍ക്കാരിന് സാക്ഷ്യം വഹിക്കാന്‍ തലസ്ഥാനത്ത് എത്തിച്ചേരും.

സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൃത്യം രാവിലെ 10 മണിയോടെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളും വിപുലമായ സൗകര്യങ്ങളുമാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്.

സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവര്‍ ഇന്നു രാവിലെ 9ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഇവരെല്ലാം ഇന്നു രാവിലെ പ്രത്യേക വിമാനത്തിലെത്തുമെന്നു കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. അതേസമയം തമിഴ്നാട്ടിലെ അടിയന്തരമായ ചില ഭരണപരമായ ഔദ്യോഗിക തിരക്കുകളും കാരണം മുഖ്യമന്ത്രി സി. ജോസഫ് വിജയ് ചടങ്ങില്‍ പങ്കെടുക്കില്ല.

ദീര്‍ഘനേരം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് 20 അംഗ മന്ത്രിമാരുടെ പട്ടിക ഇന്നല നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍, കെ എം ഷാജി, അബ്ദുള്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവരാണ് മന്ത്രിമാര്‍. അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും. ആദ്യം അനൂപും പിന്നീടുള്ള രണ്ടര വര്‍ഷം മാണി സി കാപ്പനും മന്ത്രിമാരാകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാകും യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയുമാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!