തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ അടുത്ത മാസം 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. പദ്ധതി നടപ്പിലാക്കിയാൽ സ്വകാര്യ ബസ് മേഖല തകരുമെന്നും തങ്ങളേയും സർക്കാർ കേൾക്കണമെന്നും ബസ് ഉടമകൾ.

യാത്രക്കാരുടെ വലിയൊരു വിഭാഗം കെ.എസ്.ആർ.ടി.സിയിലേക്ക് മാറിയാൽ സ്വകാര്യ ബസുകൾക്ക് വരുമാന നഷ്ടം സംഭവിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആശങ്ക അറിയിക്കും. ഗതാഗത മന്ത്രിയുമായും ചർച്ച നടത്തും. സർക്കാർ ഈ വിഷയത്തിൽ കൂടിയാലോചനകൾ നടത്തിയില്ലെന്നും ബസ് ഉടമകൾ വ്യക്തമാക്കി. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്ന പദ്ധതികൾ സർക്കാർ രൂപീകരിക്കണമന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.
