തിരുവനന്തപുരം: പതിനാറാമത് കേരള നിയമസഭയുടെ പ്രോടെം സ്പീക്കറായി ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലി കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. മുഖ്യമന്ത്രി പട്ടിക ഗവർണർക്ക് കൈമാറി. റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസവും എം ലിജുവിന് എക്സൈസിനൊപ്പം സഹകരണവകുപ്പ് കൂടി നൽകി. എംഎൽഎമാരുടെ സത്യപ്രതിജ്ഞ നാളെ നടക്കും. മെയ് 22നാണ് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തിരിക്കുന്നത്. അംഗീകാരം കിട്ടുന്നതനുസരിച്ച് മെയ് 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
