Monday, May 25, 2026

വിമാനയാത്രകളിൽ വില്ലനായി പോർട്ടബിൾ ചാർജറുകൾ; സുരക്ഷാ മുന്നറിയിപ്പ്‌ നൽകി വിമാനക്കമ്പനികൾ

ലണ്ടൻ: വിമാനയാത്രകളിൽ പോർട്ടബിൾ ചാർജറുകൾ ഉണ്ടാക്കുന്ന സുരക്ഷാപ്രശ്നങ്ങൾ ആഗോളതലത്തിൽ വർദ്ധിച്ചുവരുന്നതായി യുകെയിലെ വ്യോമയാന നിയന്ത്രണ ഏജൻസിയായ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) മുന്നറിയിപ്പ് നൽകി. പവർ ബാങ്കുകൾ അമിതമായി ചൂടാകാനും തീപിടിക്കാനുമുള്ള സാധ്യത കണക്കിലെടുത്ത് യാത്രക്കാർ കൃത്യമായ നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച ഈജിപ്തിൽ നിന്നും ലണ്ടനിലേക്ക് പോയ ഈസിജെറ്റ്‌ വിമാനം, ഒരു യാത്രക്കാരൻ പവർ ബാങ്ക് ചെക്ക്-ഇൻ ലഗേജിൽ വെച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരമായി റോമിലേക്ക് തിരിച്ചുവിട്ടിരുന്നു. സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് യാത്രക്കാർക്കായി അന്താരാഷ്ട്ര തലത്തിലുള്ള പ്രധാന സുരക്ഷാ നിയമങ്ങൾ അധികൃതർ വീണ്ടും മുന്നറിയിപ്പായി നൽകിയത്‌. പവർ ബാങ്കുകൾ യാതൊരു കാരണവശാലും ചെക്ക്-ഇൻ ലഗേജുകളിൽ വെക്കാൻ പാടില്ല. അവ എപ്പോഴും കൈയിലോ ഹാൻഡ് ബാഗിലോ മാത്രമേ സൂക്ഷിക്കാവൂ. ഒരു യാത്രക്കാരന് പരമാവധി രണ്ട് പവർ ബാങ്കുകൾ മാത്രമേ വിമാനത്തിൽ കൈയിൽ കരുതാൻ അനുവാദമുള്ളൂ. വിമാന യാത്രയിലുടനീളം പവർ ബാങ്കുകൾ ഉപയോഗിച്ച് മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യാനോ, പവർ ബാങ്ക് തന്നെ ചാർജ് ചെയ്യാനോ പാടില്ല. ചാർജ് ചെയ്യുന്ന സമയത്താണ് ഇവ ഏറ്റവും കൂടുതൽ ചൂടാകുന്നതും അപകടസാധ്യത വർദ്ധിക്കുന്നതും. വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ മുകളിലെ കാബിനുകളിൽ വെക്കുന്നതിനേക്കാൾ സുരക്ഷിതം മുന്നിലെ സീറ്റിനടിയിലുള്ള ബാഗുകളിൽ സൂക്ഷിക്കുന്നതാണ് യഥാർത്ഥ രീതിയെന്നും കമ്പനികൾ വ്യക്തമാക്കി. പവർ ബാങ്കുകൾക്ക് പുറമെ വിമാനത്തിൽ നിരോധനമുള്ള ‘വേപ്പുകളും’ ചെക്ക്-ഇൻ ലഗേജിൽ വെക്കാൻ പാടില്ല.


മറ്റ് ഡിജിറ്റൽ ഉപകരണങ്ങളെ അപേക്ഷിച്ച് പവർ ബാങ്കുകളിലെ ലിഥിയം-അയൺ ബാറ്ററികൾക്ക് ശേഷി കൂടുതലാണ്. ഇവയ്ക്ക് തീപിടിച്ചാൽ വലിയ അപകടങ്ങൾക്കി ടയാക്കും. വിമാനത്തിന്റെ ലഗേജ് സൂക്ഷിക്കുന്ന കാബിനിൽ വെച്ച് ഇവയ്ക്ക് തീപിടിച്ചാൽ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ല. എന്നാൽ യാത്രക്കാരുടെ കൈവശമാണ്‌ ഇവയെങ്കിൽ കാബിൻ ക്രൂവിന് കൃത്യമായ പരിശീലനത്തിലൂടെ ഇത്തരം അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കും. യുഎസിലെ സുരക്ഷാ സംഘടനയായ ‘UL സ്റ്റാൻഡേർഡ്സ് ആൻഡ് എൻഗേജ്മെന്റ്’ പുറത്തുവിട്ട കണക്കുകൾ പ്രകാരം, വിമാനങ്ങളിൽ ലിഥിയം-അയൺ ബാറ്ററികൾ അമിതമായി ചൂടാകുന്ന പ്രതിഭാസം ആഴ്ചയിൽ ശരാശരി രണ്ട് തവണയെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2019-നെ അപേക്ഷിച്ച് ഇത്തരം സംഭവ ങ്ങളിൽ 15 ശതമാനത്തിന്റെ വർധനയാണ്‌ ഉണ്ടായിരിക്കുന്നത്. പലപ്പോഴും പവർ ബാങ്കുകൾ ബാഗുകളിൽ അശ്രദ്ധമായി സൂക്ഷിക്കാറുണ്ടെന്നും കുറഞ്ഞ വിലയ്ക്ക് ലഭി ക്കുന്ന വ്യാജ, ഗുണനിലവാരമില്ലാത്ത ബാറ്ററികളുള്ള പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് അപകടസാധ്യത ഇരട്ടിയാക്കുമെന്നുമാണ്‌ അധികൃതരു‌ടെ മുന്നറിയിപ്പ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!