Thursday, May 28, 2026

കൊ​ച്ചി​യി​ൽ പ​ര​സ്യ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​പ​ക​ടം; ഡൽഹി സ്വദേശിയായ യു​വാ​വ് പാ​റ​മ​ട​യി​ൽ മു​ങ്ങി​മ​രി​ച്ചു

കൊ​ച്ചി: കൊ​ച്ചി​യി​ൽ പ​ര​സ്യ ചി​ത്രീ​ക​ര​ണ​ത്തിൻ്റെ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് പാ​റ​മ​ട​യി​ൽ മു​ങ്ങി​മ​രി​ച്ചു. ഡ​ൽ​ഹി അം​ബേ​ദ്ക​ർ ന​ഗ​ർ സ്വ​ദേ​ശി​യാ​യ ദി​യാ​ൻ​ഷു ജോ​ഷി (26) ആ​ണ് മ​രി​ച്ച​ത്. പെ​രു​മ്പാ​വൂ​ർ മു​ട​ക്കു​ഴ പെ​ട്ട​മ​ല​യി​ലെ പാ​റ​മ​ട​യി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​ര​സ്യ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്താ​ൻ ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ നാ​ലം​ഗ സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണ് ദി​യാ​ൻ​ഷു. ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ​സി​ലും മ​റ്റും ഈ ​പാ​റ​മ​ട​യു​ടെ ചിത്രങ്ങൾ ക​ണ്ട് ഇ​ഷ്ട​പ്പെ​ട്ടാ​ണ് സം​ഘം ഇ​വി​ടെ​യെ​ത്തി​യ​ത്. ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ദി​യാ​ൻ​ഷു പാ​റ​മ​ട​യി​ലെ വെ​ള്ള​ത്തി​ൽ നീ​ന്താ​ൻ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ നീ​ന്തു​ന്ന​തി​നി​ടെ ഇ​യാ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു എ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു.

പൊതുജനങ്ങൾക്ക്‌ പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​ട്ടു​ള്ള ഈ ​പാ​റ​മ​ട​യി​ൽ യാ​തൊ​രു​വി​ധ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്കാ​തെ​യും, പ​ഞ്ചാ​യ​ത്തിൻ്റെ അ​നു​മ​തി വാ​ങ്ങാ​തെ​യു​മാ​ണ് സം​ഘം എ​ത്തി​യ​ത്‌. അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ഉ​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ദി​യാ​ൻ​ഷു​വി​ൻറെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ന്ന പാ​റ​മ​ട​യാ​ണി​ത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!