Saturday, May 30, 2026

സിഎൻജി നിരക്ക് വീണ്ടും ഉയർന്നു; പിഎൻജിക്കും വില കൂട്ടി

ഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും ഉയർന്നു. സിഎൻജിയുടെ വില കിലോഗ്രാമിന് രണ്ട് രൂപയും ഗാർഹിക പൈപ്പുകൾ വഴി വിതരണം ചെയ്യുന്ന പിഎൻജിയുടെ വില 50 പൈസയും വർധിപ്പിച്ചു. സിഎൻജിയുടെ വില മുംബൈയിൽ കിലോയ്ക്ക് 86 രൂപയായി ഉയർന്നു. ഈ ആഴ്ചയിൽ മാത്രം രണ്ടാം തവണയാണ് സിഎൻജി വില വർധിപ്പിക്കുന്നത്. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ നിരവധി തവണ വില ഉയർന്നിരുന്നു.
മേയ് 15-ന് രണ്ട് രൂപയും, 17-ന് ഒരു രൂപയും, 23-ന് വീണ്ടും ഒരു രൂപയും, പിന്നാലെ 26-ന് രണ്ട് രൂപയും സിഎൻജി വില വർധിപ്പിച്ചിരുന്നു. തുടർച്ചയായ ഈ വിലവർധന ഉപഭോക്താക്കളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

പ്രകൃതിവാതകത്തിന്റെ അന്താരാഷ്ട്ര വിപണിയിലെ വിലവർധനയും ഇറക്കുമതി ചെലവ് കൂടിയതുമാണ് വില കൂട്ടാനുള്ള പ്രധാന കാരണമെന്ന് കമ്പനികൾ വ്യക്തമാക്കി. ഇന്ധനവില ഉയർന്നതോടെ ഓട്ടോ, ടാക്‌സി ഡ്രൈവർമാരും സാധാരണ ഉപഭോക്താക്കളും വലിയ സാമ്പത്തിക സമ്മർദത്തിലാണ്. നിരക്ക് പരിഷ്‌കരിക്കണമെന്ന ആവശ്യവുമായി ഡൽഹിയിൽ വിവിധ ട്രാൻസ്‌പോർട്ട് യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!