Saturday, May 30, 2026

കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കെ. മധു രാജിവെച്ചു

തിരുവനന്തപുരം: കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ. മധു രാജിവെച്ചു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായ പശ്ചാത്തലത്തിലാണ് രാജി. ഷാജി എന്‍. കരുണിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലായിരുന്നു മുന്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് കെ. മധുവിനെ ചെയര്‍മാനായി നിയമിച്ചിരുന്നത്. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞത്.

ഭരണമാറ്റത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും രാഷ്ട്രീയ നിയമനം ലഭിച്ച ഭാരവാഹികള്‍ ഒന്നിനുപുറകെ ഒന്നായി രാജിവെച്ചൊഴിയുന്ന നടപടികള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് കെ.എസ്.എഫ്.ഡി.സി തലപ്പത്തുനിന്നുള്ള കെ. മധുവിന്റെയും രാജി. ചലച്ചിത്ര അക്കാദമി ഉള്‍പ്പെടെയുള്ള സാംസ്‌കാരിക സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികളെയും നിയമനങ്ങളെയും കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ ആലോചനകള്‍ ആരംഭിച്ചിട്ടുണ്ട്.

പുതിയ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ പൂര്‍ത്തിയായതിന് ശേഷമായിരിക്കും ബോര്‍ഡ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള അന്തിമ തീരുമാനങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കുക. മുന്നണിയിലെ ബോര്‍ഡ്-കോര്‍പ്പറേഷന്‍ വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതോടെ കെ.എസ്.എഫ്.ഡി.സി അടക്കമുള്ള പ്രധാന സ്ഥാപനങ്ങളില്‍ പുതിയ അധ്യക്ഷന്മാരെ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ പുറത്തിറങ്ങും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!