കൊച്ചി: നടൻ സലിം കുമാറിനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ഡോക്ടർമാരുടെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിച്ചു വരികയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം കുമാർ ചികിത്സയിലായിരുന്നു. മുമ്പ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടത്തിയിട്ടുണ്ട്.

നടന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.അസുഖബാധിതനായിരുന്നിട്ടും അദ്ദേഹം ഇടയ്ക്കിടെ പൊതുപരിപാടികളിൽ പങ്കെടുക്കാറുണ്ടായിരുന്നു.
