Saturday, June 6, 2026

കഠിന ശൈത്യത്തിന് ശേഷം കാനഡയിൽ ചൂട് കൂടും; പുതിയ കാലാവസ്ഥാ പ്രവചനം പുറത്ത്

ഓട്ടവ: കഠിനമായ ശൈത്യകാലത്തിന് ശേഷം കാനഡയിൽ ഇത്തവണ സാധാരണയേക്കാൾ കൂടുതൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്.
എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില സാധാരണയേക്കാൾ ഉയർന്നിരിക്കാം. 1991 മുതൽ 2020 വരെയുള്ള കാലാവസ്ഥാ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം തയ്യാറാക്കിയിരിക്കുന്നത്.

ബ്രിട്ടീഷ് കൊളംബിയ, യുകോൺ, ഉൾപ്രദേശങ്ങൾ, പ്രയറീസ് പ്രദേശങ്ങളുടെ വടക്കൻ ഭാഗങ്ങൾ, അറ്റ്ലാന്റിക് കാനഡ എന്നിവിടങ്ങളിലാണ് കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യത. ജനജീവിതത്തെയും കൃഷിയെയും നേരിട്ട് ബാധിക്കുന്നതാണ് ഈ കാലാവസ്ഥാ വ്യതിയാനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!