Monday, June 15, 2026

മാസപ്പടി കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

കൊച്ചി: CMRL–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഷിബി എസ് കർത്ത CMRL ഡയറക്ടറാണ്.

നിപുണ ഇന്റർനാഷണൽസ് എന്ന സ്ഥാപനത്തിന്റെ പ്രധാന ചുമതലകളും ഷിബി എസ് കർത്ത വഹിക്കുന്നുണ്ട്. CMRL-ന്റെ ചരക്ക് ഗതാഗതത്തിനായി വാഹനങ്ങൾ വാടകയ്ക്ക് നൽകിയിരുന്നതും ഈ സ്ഥാപനമാണെന്ന് ഇ ഡി കണ്ടെത്തിയിട്ടുണ്ട്. കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട സ്ഥാപനമാണ് നിപുണ ഇന്റർനാഷണൽസ്.

ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള നിപുണ ഇന്റർനാഷണൽസിൽ അനിൽ ആനന്ദ പണിക്കർ, ശരൺ എസ് കർത്ത, ഷിബി എസ് കർത്ത എന്നിവരാണ് ഡയറക്ടർമാർ. ഇതിനിടെ ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നൽകിയിരുന്നെങ്കിലും ഹാജരായില്ല.

മുൻപ് നടത്തിയ പരിശോധനകളുടെ ഭാഗമായി നിപുണ ഇന്റർനാഷണൽസിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് അന്വേഷണ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് CMRL കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആ ആവശ്യം തള്ളി ഇ ഡി അന്വേഷണത്തിന് അനുമതി നൽകി. കേസുമായി ബന്ധപ്പെട്ട് 2.78 കോടി രൂപയുടെ വിനിയോഗം ഉൾപ്പെടെ വിശദമായ പരിശോധന നടത്തുകയാണ് ഇ ഡി. നേരത്തെ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലും കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!