ടൊറന്റോ: ലോകമെമ്പാടും ചര്‍ച്ചയായ നിഗൂഢ വ്യോമ പ്രതിഭാസങ്ങളെയും അന്യഗ്രഹജീവികളെയും കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ക്കായി പ്രശസ്തമായ രാജ്യാന്തര യുഎഫ്ഒ കോണ്‍ഫറന്‍സ് ഈ വര്‍ഷം കാനഡയില്‍. ‘സയന്റിഫിക് കോയലിഷന്‍ ഫോര്‍ യുഎപി സ്റ്റഡീസ്’ (SCU) എന്ന പ്രമുഖ സംഘടനയുടെ നേതൃത്വത്തിലാണ് കാനഡയില്‍ ആദ്യമായി ഈ സമ്മേളനം നടക്കുന്നത്. ജൂലൈ 24 മുതല്‍ 26 വരെ ടൊറന്റോയിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്.
യുഎഫ്ഒ (UFO) അഥവാ ‘അണ്‍ഐഡന്റിഫൈഡ് അനോമലസ് ഫിനോമിന’ (UAP) എന്നറിയപ്പെടുന്ന ഈ നിഗൂഢ പ്രതിഭാസങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ കൂടുതല്‍ സുതാര്യമാക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. അമേരിക്കയില്‍ ട്രംപ് ഭരണകൂടം പതിറ്റാണ്ടുകള്‍ പഴക്കമുള്ള രഹസ്യ യുഎഫ്ഒ ഫയലുകളും ദൃശ്യങ്ങളും ആഴ്ചകളുടെ വ്യത്യാസത്തില്‍ പൊതുജനങ്ങള്‍ക്കായി പുറത്തുവിട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ സമ്മേളനം നടക്കുന്നത്.
അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗത്തിലും പെന്റഗണിലും 20 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച ക്രിസ്റ്റഫര്‍ മെല്ലന്‍ ആണ് സമ്മേളനത്തിലെ മുഖ്യപ്രഭാഷകന്‍. താന്‍ സര്‍വീസിലിരുന്ന കാലത്ത് കണ്ടിട്ടുള്ള വളരെ നാടകീയമായ പല യുഎഫ്ഒ ദൃശ്യങ്ങളും ഇപ്പോഴും അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെന്നും, അവയെല്ലാം ശാസ്ത്രസമൂഹത്തിന്റെ പഠനത്തിനായി സര്‍ക്കാര്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷയെന്നും മെല്ലന്‍ വ്യക്തമാക്കി.

നാസ (NASA), കനേഡിയന്‍ സ്‌പെയിസ് ഏജന്‍സി, യൂറോപ്യന്‍ സ്‌പെയിസ് ഏജന്‍സി എന്നിവടങ്ങളിലെ പ്രമുഖ ശാസ്ത്രജ്ഞരും പ്രതിരോധ മേഖലയിലെ വിദഗ്ധരും അടങ്ങുന്നതാണ് ഈ സംഘടന. വെറുമൊരു അന്ധവിശ്വാസത്തിനപ്പുറം ഭൗതികശാസ്ത്രം, എയറോസ്‌പേസ് എഞ്ചിനീയറിംഗ്, നരവംശശാസ്ത്രം എന്നിവയുടെ അടിസ്ഥാനത്തിലാണ് സമ്മേളനം ഈ വിഷയത്തെ വിശകലനം ചെയ്യുന്നത്. 1989 മുതല്‍ കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 26,000-ത്തിലധികം യുഎഫ്ഒ ദൃശ്യങ്ങളെക്കുറിച്ച് കനേഡിയന്‍ ഗവേഷകനായ ക്രിസ് റുട്‌കോവ്‌സ്‌കിയും കോണ്‍ഫറന്‍സില്‍ സംസാരിക്കും.
അമേരിക്കന്‍ പ്രതിരോധ വകുപ്പ് കഴിഞ്ഞ ഫെബ്രുവരി മുതല്‍ യുഎഫ്ഒ സംബന്ധിച്ച ഫയലുകള്‍ ഘട്ടങ്ങളായി പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കാന്‍ ആരംഭിച്ചിരുന്നു. സൈനിക പൈലറ്റുമാരും ബഹിരാകാശ സഞ്ചാരികളും പകര്‍ത്തിയ നിഗൂഢമായ പ്രകാശ ഗോളങ്ങളുടെയും ഡിസ്‌കുകളുടെയും ചിത്രങ്ങളും റിപ്പോര്‍ട്ടുകളും www.war.gov/UFO എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അമേരിക്കയ്ക്കും ഫ്രാന്‍സിനും പുറമെ കാനഡയിലും ഇത്തരം വ്യോമ പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു പ്രത്യേക ഔദ്യോഗിക സംവിധാനം വേണമെന്ന ആവശ്യം ശക്തമാണ്. 1989 മുതല്‍ കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 26,000-ത്തിലധികം യുഎഫ്ഒ ദൃശ്യങ്ങളെക്കുറിച്ച് കനേഡിയന്‍ ഗവേഷകനായ ക്രിസ് റുട്‌കോവ്‌സ്‌കി ഈ കോണ്‍ഫറന്‍സില്‍ സംസാരിക്കും.
