ദുര്‍ഹം: ഒന്റാരിയോയിലെ വിറ്റ്ബിയില്‍ തിങ്കളാഴ്ച ഉണ്ടായ കയോട്ടി ആക്രമണത്തില്‍ ആണ്‍കുട്ടിക്ക് പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോറോണേഷന്‍ റോഡ്, റോസ്ലാന്‍ഡ് റോഡ് എന്നിവയ്ക്ക് സമീപമുള്ള പൊതുസ്ഥലത്ത് വെച്ചാണ് കുട്ടിക്ക് കടിയേറ്റത്.
ആക്രമണത്തിന് ഇരയായ കുട്ടിയെ ആദ്യം പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ടൊറന്റോ മേഖലയിലെ പ്രധാന ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. പ്രദേശത്ത് കൊയോട്ടികളുടെ സാന്നിധ്യവും ആക്രമണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുര്‍ഹം റീജനല്‍ പോലീസ് മുന്നറിയിപ്പ് നല്‍കി.

പ്രത്യേകിച്ച് കയോട്ടികള്‍ കൂടുതല്‍ സജീവമാകുന്ന പുലര്‍ച്ചെയും സന്ധ്യാസമയങ്ങളിലും കുട്ടികളുമായോ വളര്‍ത്തുമൃഗങ്ങളുമായോ പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികമായ പെരുമാറ്റം ഈ മൃഗങ്ങളില്‍ നിന്ന് ഉണ്ടായാല്‍ ഉടന്‍ തന്നെ പ്രാദേശിക അധികാരികളെ അറിയിക്കണമെന്നും, അടിയന്തിര ഘട്ടങ്ങളില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
