ഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യുവരിച്ച ആറ് സൈനികരുടെ പേരുകൾ ആദ്യമായി പരസ്യപ്പെടുത്തി കേന്ദ്ര സർക്കാർ. ദേശീയ യുദ്ധസ്മാരകത്തിൽ ഇവരുടെ പേരുകൾ രേഖപ്പെടുത്തിയതോടെയാണ് വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നത്.
കരസേനയിലും വ്യോമസേനയിലുമുള്ള ആറ് ഉദ്യോഗസ്ഥരാണ് ഓപ്പറേഷൻ സിന്ദൂറിനിടെ
സുബേദാർ മേജർ പവൻ കുമാർ(ഹെഡ്ക്വാർട്ടേഴ്സ് 10 ഇൻഫൻട്രി ബ്രിഗേഡ്), റൈഫിൾമാൻ സുനിൽ കുമാർ( 4 ജമ്മു & കശ്മീർ ലൈറ്റ് ഇൻഫൻട്രി), ലാൻസ് നായിക് ദിനേഷ് കുമാർ( 5 ഫീൽഡ് റെജിമെന്റ്), ഏവിയേഷൻ ടെക്നീഷ്യൻ മൂദ് മുരളീനായിക്(851 ലൈറ്റ് റെജിമെന്റ്), ഹവിൽദാർ സുനിൽ കുമാർ സിങ് (237 ഫീൽഡ് വർക്ക്ഷോപ്പ് കമ്പനി), സാർജന്റ് സുരേന്ദ്ര കുമാർ(39 വിങ്) എന്നിവരാണ് വീരമൃത്യുവരിച്ചത്.

2025 മെയ് 7-ന് പുലർച്ചെയാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാകിസ്താനിലെയും പാകിസ്താൻ അധീന കശ്മീരിലെയും (PoK) തീവ്രവാദ ഒളിത്താവളങ്ങളിൽ ഇന്ത്യൻ സേന നടത്തിയ ആക്രമണങ്ങളാണ് ഇതിന്റെ ഭാഗമായി നടന്നത്. 2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. മതം ചോദിച്ച് തിരിച്ചറിഞ്ഞ് സാധാരണക്കാരെ ലക്ഷ്യമാക്കി നടത്തിയ ആക്രമണമാണിതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മലയാളിയായ രാമചന്ദ്രൻ അടക്കം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.ആക്രമണത്തിന് പിന്നിൽ പാക് ഭീകരവാദി സംഘടനകളെന്നതിന്റ തെളിവുകൾ മണിക്കൂറുകൾക്കകം വ്യക്തമായിരുന്നു.
