Saturday, June 27, 2026

എഡ്മിന്റണില്‍ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മഴ; പ്രളയഭീതിയില്‍ നഗരം

എഡ്മിന്റണ്‍: എഡ്മന്റണിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെ ഈ പ്രദേശങ്ങളില്‍ 50 മുതല്‍ 90 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. നഗരത്തില്‍ പ്രളയസാധ്യത നിലനില്‍ക്കുന്നുണ്ട്.

എഡ്‌സണ്‍ മുതല്‍ കിഴക്ക് വെര്‍മിലിയന്‍ വരെയും, അതബാസ്‌ക മുതല്‍ തെക്ക് റിംബി, കാംറോസ്, വെയ്ന്റൈറ്റ് വരെയുള്ള മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം ബാധകമാണ്. ചിലയിടങ്ങളില്‍ പ്രാദേശികമായി ഇതിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ വാരാന്ത്യത്തിലെ കനത്ത മഴയോടെ എഡ്മിന്റണ്‍ നഗരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ജൂണ്‍ മാസത്തെ മഴയെന്ന റെക്കോര്‍ഡിലേക്ക് എത്തും. 1914 ജൂണില്‍ രേഖപ്പെടുത്തിയ 217 മില്ലിമീറ്റര്‍ മഴയാണ് നിലവിലെ റെക്കോര്‍ഡ്. എന്നാല്‍ ഇത്തവണ ജൂണ്‍ 26 വരെയുള്ള കണക്കുകള്‍ പ്രകാരം നഗരത്തില്‍ 203 മില്ലിമീറ്റര്‍ മഴ ഇതിനകം ലഭിച്ചുകഴിഞ്ഞു. ഞായറാഴ്ചയോടെ പെയ്യുന്ന മഴ ഈ പഴയ റെക്കോര്‍ഡ് മറികടക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

എഡ്മന്റണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (YEG) കാലാവസ്ഥാ റെക്കോര്‍ഡുകള്‍ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മഴ ലഭിച്ച ജൂണ്‍ മാസമായി ഇത് മാറിക്കഴിഞ്ഞു. ഈ വാരാന്ത്യത്തിലെ കനത്ത പ്രളയസമാനമായ മഴയോടെ, ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച രണ്ടാമത്തെ മാസമായി ഈ ജൂണ്‍ മാസം മാറും. 1901 ജൂലൈയില്‍ രേഖപ്പെടുത്തിയ 283 മില്ലിമീറ്റര്‍ മഴയാണ് എഡ്മന്റണിന്റെ ചരിത്രത്തില്‍ ഒരു മാസത്തില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!