Wednesday, July 1, 2026

സൺ ഫാർമയുടെ പുതിയ വെയർഹൗസ് ബ്രാംപ്ടണിൽ; ഉൽപ്പാദനം വർധിപ്പിക്കും

ടൊറന്റോ: ഇന്ത്യ ആസ്ഥാനമായ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൺ ഫാർമ കാനഡയിലെ ബ്രാംപ്ടണിൽ പ്രവർത്തനം വിപുലീകരിച്ചു. 50,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ വെയർഹൗസ് കമ്പനി ആരംഭിച്ചു. ബ്രാംപ്ടണിൽ $56 മില്യൺ ഡോളർ (ഏകദേശം 460 കോടി ഇന്ത്യൻ രൂപ) ചെലവഴിച്ചാണ് നിർമ്മാണ യൂണിറ്റും വെയർഹൗസും വികസിപ്പിച്ചത്. ഇത് വഴി നിരവധി പുതിയ തൊഴിലവസരങ്ങളും കമ്പനി സൃഷ്ടിച്ചിട്ടുണ്ട്. കാനഡയിൽ കമ്പനി പ്രധാനമായും ഡെർമറ്റോളജി,ഓങ്കോളജി, ഓഫ്താൽമോളജി തുടങ്ങിയ മൂന്ന് പ്രത്യേക വിഭാഗങ്ങളിലെ മരുന്നുകളിലാണ് നിക്ഷേപം നടത്തുന്നത്.

ഈസ്റ്റ് ഡ്രൈവിലുള്ള സൺ ഫാർമയുടെ ബ്രാംപ്ടൺ ക്യാമ്പസിലാണ് പുതിയ വെയർഹൗസ് പ്രവർത്തനം ആരംഭിച്ചത്. ഏകദേശം 4,500 പാലറ്റുകൾ സംഭരിക്കാനുള്ള ശേഷിയാണ് പുതിയ സൗകര്യത്തിനുള്ളത്.വിദേശ നിക്ഷേപം ബ്രാംപ്ടണിന്റെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നിർണായക പങ്കുവഹിക്കുന്നുവെന്ന് ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ പറഞ്ഞു. നഗരത്തിന്റെ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സൺ ഫാർമയുടെ പുതിയ നിക്ഷേപം ബ്രാംപ്ടണിലെ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതിനൊപ്പം പ്രദേശത്തെ സാമ്പത്തിക വളർച്ചയ്ക്കും ഊർജം പകരുമെന്നാണ് വിലയിരുത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!