Saturday, July 4, 2026

കാനഡയിലെ ഏക വാച്ച്‌മേക്കിങ് സ്കൂളിന് 80 വർഷം; പാരമ്പര്യം കാത്ത് ഇന്നും പ്രവർത്തനം

മൺട്രിയോൾ: കാനഡയിലെ ഏക വാച്ച്‌മേക്കിംഗ് സ്കൂളായ എക്കോൾ നാഷണൽ ഡി ഹോർലോഗേരി (École nationale d’horlogerie) എൺപത് വർഷം പിന്നിട്ടിട്ടും പുതിയ തലമുറയ്ക്ക് നൈപുണ്യം പകർന്നുനൽകി പ്രവർത്തനം തുടരുന്നു. കെബെക്കിലെ ട്രോയ്സ്-റിവിയേർസിലുള്ള ഈ സ്ഥാപനം ഇന്ന് ആഗോള വിപണിക്കായി പ്രൊഫഷണൽ വാച്ച്‌മേക്കർമാരെയും ആഭരണ വിദഗ്ധരെയും പരിശീലിപ്പിക്കുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്. വളരെ ലളിതമായ ബേസിക് ഘടനകൾ മുതൽ അതിസൂക്ഷ്മമായ മെക്കാനിക്കൽ വാച്ചുകളുടെയും ക്ലോക്കുകളുടെയും നിർമ്മാണവും അറ്റകുറ്റപ്പണികളും വരെ ഇവിടെ പഠിപ്പിക്കുന്നുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1946 മാർച്ച് 4-നാണ് ജാക്വസ് ഗിരൂക്സ് എന്ന വാച്ച് മേക്കറുടെ നേതൃത്വത്തിൽ ഈ സ്കൂൾ ആരംഭിച്ചത്.
യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയ സൈനികർക്ക് പുതിയ തൊഴിൽ നൈപുണ്യം നൽകി അവരെ സമൂഹത്തിലേക്ക് പുനരധിവസിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!