Sunday, July 5, 2026

ഓട്ടവയില്‍ ഫ്‌ലാറ്റിന്റെ പതിനൊന്നാം നിലയില്‍ നിന്ന് താഴേ വീണ് പെണ്‍കുട്ടിക്ക് ഗുരുതര പരുക്ക്

ഓട്ടവ: ഓട്ടവയില്‍ ഫ്‌ളാറ്റിന്റെ പതിനൊന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് കൊച്ചുകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച രാവിലെ അല്‍ത്ത വിസ്ത ഡ്രൈവിലെ 1500 ബ്ലോക്കിലുള്ള അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലാണ് നാടിനെ നടുക്കിയ സംഭവം.

തൊട്ടടുത്ത ബാല്‍ക്കണിയില്‍ നിന്നിരുന്ന ഹലീമ ബീഗം എന്ന സ്ത്രീയാണ് അപകടത്തിന് സാക്ഷിയായത്. കുട്ടി ബാല്‍ക്കണിയിലെ കസേരയ്ക്ക് മുകളില്‍ കയറി നില്‍ക്കുന്നത് കണ്ടതായും, തൊട്ടുപിന്നാലെ താഴേക്ക് പതിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഈ സമയം ഫ്‌ലാറ്റിന് താഴെ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ ആളാണ് കുട്ടിയുടെ അരികില്‍ ആദ്യമെത്തിയത്. വീഴ്ചയുടെ ആഘാതത്തില്‍ അനങ്ങാനാകാത്ത അവസ്ഥയിലായിരുന്ന കുട്ടിയെന്നും ഉടന്‍ തന്നെ താന്‍ വിവരം എമര്‍ജന്‍സി വിഭാഗത്തെ അറിയിക്കുകയായിരുന്നുവെന്നും ഹലീമ വ്യക്തമാക്കി. അപ്പാര്‍ട്ട്‌മെന്റിന്റെ മറുഭാഗത്തുനിന്ന് കുട്ടികള്‍ ബാല്‍ക്കണിയില്‍ കളിക്കുന്നത് കണ്ടിരുന്നതായി മറ്റൊരു താമസക്കാരനായ ഷോയിബ് ചൗധരിയും സാക്ഷ്യപ്പെടുത്തി.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ സംഭവസ്ഥലത്തു വച്ചുതന്നെ പ്രാഥമിക പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി CHEO (ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഓഫ് ഈസ്റ്റേണ്‍ ഒന്റാറിയോ) എമര്‍ജന്‍സി വിഭാഗത്തിലേക്ക് മാറ്റി.

സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് അല്‍ത്ത വിസ്ത കൗണ്‍സിലര്‍ മാര്‍ട്ടി കാര്‍ പ്രതികരിച്ചു. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കെട്ടിട ഉടമകളുമായി ചര്‍ച്ച നടത്തുമെന്നും ബാല്‍ക്കണി സുരക്ഷയെക്കുറിച്ച് വാടകക്കാര്‍ക്ക് കൃത്യമായ ബോധവല്‍ക്കരണം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!