Tuesday, July 7, 2026

പൊതുഗതാഗതത്തിന് 9.25 ലക്ഷം ഡോളർ; ധനസഹായവുമായി നോവസ്കോഷ

ഹാലിഫാക്സ്: പൊതുഗതാഗത സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നോവസ്കോഷ സർക്കാർ 9.25 ലക്ഷം ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചു. പ്രവിശ്യയിലെ ആറു മുനിസിപ്പാലിറ്റികൾക്കും കമ്മ്യൂണിറ്റി ട്രാൻസിറ്റ് സംഘടനകൾക്കുമാണ് ഈ സഹായം ലഭിക്കുക.
ജോലിസ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു.

ധനസഹായത്തിൽ ഏറ്റവും വലിയ വിഹിതമായ 4.25 ലക്ഷം ഡോളർ കേപ് ബ്രെറ്റൺ റീജിയനൽ മുനിസിപ്പാലിറ്റിക്കാണ് അനുവദിച്ചിരിക്കുന്നത്. പടിഞ്ഞാറൻ അന്നാപൊളിസ് വാലിയിലെ വാഹനസർവീസുകൾ സ്ഥിരതയോടെ നിലനിർത്താൻ ടൈഡൽ ട്രാൻസിറ്റിന് 3.75 ലക്ഷം ഡോളറും ലഭിക്കും.ആന്റിഗോണിഷ്, പിക്ടു കൗണ്ടി, ബ്രിഡ്ജ്‌വാട്ടർ, പോർട്ട് ഹോക്സ്ബറിയിലെ സ്ട്രെയിറ്റ് ഏരിയ ട്രാൻസിറ്റ് കോ-ഓപ്പറേറ്റീവ് എന്നിവർക്കും പദ്ധതിയുടെ ഭാഗമായി ധനസഹായം അനുവദിച്ചിട്ടുണ്ട്.

ലഭിക്കുന്ന തുക ഉപയോഗിച്ച് പുതിയ വാഹനങ്ങൾ വാങ്ങുക, യാത്രക്കാർക്കായുള്ള ഷെൽട്ടറുകൾ സ്ഥാപിക്കുക, വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും പരിപാലന പ്രവർത്തനങ്ങളും നടത്തുക തുടങ്ങിയ പദ്ധതികൾ നടപ്പാക്കുമെന്ന് ബന്ധപ്പെട്ട ട്രാൻസിറ്റ് ഓപ്പറേറ്റർമാർ അറിയിച്ചു.പ്രവിശ്യയുടെ പബ്ലിക്ക് ട്രാൻസിറ്റ് അസിസ്റ്റൻസ് പ്രോ​ഗ്രാം വഴിയാണ് ഈ ധനസഹായം നൽകുന്നത്.ഗ്രാമപ്രദേശങ്ങളിലെ കമ്മ്യൂണിറ്റി ഗതാഗത-പൊതുഗതാഗത സേവനങ്ങളെ പിന്തുണയ്ക്കുന്ന മൂന്ന് പ്രധാന പ്രവിശ്യാ പദ്ധതികളിൽ ഒന്നാണ് ഈ പദ്ധതി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!