Monday, July 13, 2026

വിദ്യാർഥികളെ അപമാനിച്ചെന്ന പരാതിയിൽ K.T ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു

പാലക്കാട്: അനുമോദന ചടങ്ങിനിടെ വിദ്യാർഥികളെ അപമാനിച്ചെന്ന പരാതിയിൽ മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാകുന്ന തരത്തിൽ പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മണ്ണാർക്കാട് നഗരസഭയിൽ വിവിധ വാർഡുകളിലെ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച വിജയോത്സവം പരിപാടിയിലാണ് വിവാദ സംഭവം ഉണ്ടായത്. ചടങ്ങിനിടെ കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ കേസെടുക്കുകയായിരുന്നു.

എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിൽ കെ ടി ജലീൽ ഉദ്ഘാടകനായി പങ്കെടുത്തിരുന്നു. പരിപാടിക്കിടെ ചില കുട്ടികളോട് അക്ഷരവും വിലാസം എഴുതുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുകയും, തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിനിടെ ഒരു കുട്ടിയുടെ ചെവിയിൽ നുള്ളിയെന്ന ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തിരുന്നു.

ഹിന്ദി വിഷയത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികളോട് മാതാവിന്റെയും പിതാവിന്റെയും പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ ആവശ്യപ്പെട്ടതായും, എഴുത്തിൽ വന്ന പിഴവുകൾ വേദിയിൽവെച്ച് ജലീൽ തിരുത്തിയിരുന്നു.കുട്ടികളോട് വായനാശീലം വളർത്തണമെന്നും മൊബൈൽ ഫോൺ അറിവ് വർധിപ്പിക്കാൻ ഉപയോഗിക്കണമെന്നും കെ ടി ജലീൽ ഉപദേശിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിൽ വിശദമായ പരിശോധനയ്ക്കായാണ് ബാലാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!