Wednesday, July 22, 2026

ഒകനാഗനില്‍ കാണാതായ നാല് വയസുകാരനായി ആംബര്‍ അലര്‍ട്ട് പുറപ്പെടുവിച്ചു

ബ്രിട്ടിഷ് കൊളംബിയ: ഒക്കനാഗനിലെ വെസ്റ്റ് കെലോനയില്‍ നിന്ന് നാല് വയസുകാരനായ ആറ്റ്ലസ് ആന്‍ഡ്രൂസിനെ അമ്മ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതിനെ തുടര്‍ന്ന് അധികൃതര്‍ ആംബര്‍ അലേര്‍ട്ട് പുറപ്പെടുവിച്ചു. കുട്ടിയെ കണ്ടുമുട്ടുന്നവര്‍ ഉടന്‍ തന്നെ 911 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ചൊവ്വാഴ്ചയാണ് കുട്ടിയെ അവസാനമായി പ്രദേശത്ത് കണ്ടതെന്ന് വെസ്റ്റ് കെലോന ആര്‍.സി.എം.പി (RCMP) അറിയിച്ചു. കുട്ടി അമ്മയായ അലീസ് ആന്‍ഡ്രൂസിന്റെ (40) കൂടെയുള്ളതായാണ് കരുതപ്പെടുന്നത്. ഇവര്‍ കുഞ്ഞുമായി RV003L എന്ന ബി.സി. ലൈസന്‍സ് പ്ലേറ്റുള്ള കറുത്ത 2021 മോഡല്‍ നിസ്സാന്‍ കാഷ്‌കായ് (Nissan Qashqai) കാറില്‍ സഞ്ചരിക്കാനാണ് സാധ്യതയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നാല് വയസുകാരനായ ആറ്റ്ലസ് ആന്‍ഡ്രൂസിന് 3 അടി ഉയരവും 51 പൗണ്ട് തൂക്കവുമുണ്ട്. തവിട്ടുനിറത്തിലുള്ള മുടിയും ഹേസല്‍ നിറത്തിലുള്ള കണ്ണുകളുമാണ് കുട്ടിയുടേത്. അമ്മ അലീസിന് 5 അടി 3 ഇഞ്ച് ഉയരവും 121 പൗണ്ട് തൂക്കവുമുണ്ട്. കടും തവിട്ടുനിറത്തിലുള്ള മുടിയും തവിട്ടുനിറത്തിലുള്ള കണ്ണുകളുമാണ് ഇവരുടേത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!