Sunday, July 26, 2026

രണ്ടാഴ്ചയ്ക്കിടെ 17 മരണങ്ങള്‍; റോഡപകടങ്ങള്‍ വര്‍ധിക്കുന്നതായി സസ്‌കച്വാന്‍ RCMP

റെജൈന: സസ്‌കച്വാനില്‍ വാഹനാപകട മരണങ്ങള്‍ ഉയരുന്നു. രണ്ടാഴ്ചയ്ക്കിടെ ഉണ്ടായ 12 അപകടങ്ങളിലായി 17 പേരാണ് പ്രവിശ്യയില്‍ കൊല്ലപ്പെട്ടത്. അപകടമരണങ്ങള്‍ ഉയരുന്ന പശ്ചാതലത്തില്‍ റോഡുകളില്‍ സുരക്ഷിതമായി വാഹനമോടിക്കണമെന്ന് ആര്‍.സി.എം.പി. നിര്‍ദേശിച്ചു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജൂലൈ മാസം കഴിയുന്നതിന് മുന്‍പ് തന്നെ അപകടങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് ട്രാഫിക് സര്‍വീസ് ഇന്‍സ്പെക്ടര്‍ ലീ നെല്‍സണ്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസത്തിനിടെ സസ്‌കച്വാന്‍ ഹൈവേകളിലുണ്ടായ അപകടങ്ങളില്‍ 77 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്. അപകടങ്ങളില്‍ പകുതിയിലും മദ്യമോ മയക്കുമരുന്നോ വില്ലനായിട്ടുണ്ടെന്ന് പൊലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

നേരത്തെ രാത്രികാലങ്ങളിലാണ് ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ് കൂടുതലായി കണ്ടിരുന്നതെങ്കില്‍, ഇപ്പോള്‍ ദിവസത്തിന്റെ ഏത് സമയത്തും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഉണ്ടായ അപകടങ്ങളില്‍ 52 ശതമാനത്തിലും ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നതായി സംശയം തോന്നിയാല്‍ ഉടന്‍ തന്നെ 911-ല്‍ വിളിച്ച് വിവരം അറിയിക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. ലഹരി ഉപയോഗിച്ച വാഹനമോടിക്കുന്നവരുടെ ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ വാഹനം പിടിച്ചെടുക്കുക പിഴകള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ കടുത്ത ശിക്ഷാനടപടികള്‍ ഏര്‍പ്പെടുത്താന്‍ സസ്‌കച്വാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ലഹരി ഉപയോഗം, അമിതവേഗത, അശ്രദ്ധമായ ഡ്രൈവിങ്, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ എന്നിവയാണ് റോഡപകടങ്ങള്‍ക്ക് പ്രധാന കാരണമായി പൊലീസ് ചൂണ്ടിക്കാണിക്കുന്നത്. വരുന്ന ദീര്‍ഘ വാരാന്ത്യത്തില്‍ (August Long Weekend) ഹൈവേകളില്‍ വന്‍ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ വേഗപരിധി പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും സി.എ.എ (CAA) മുന്നറിയിപ്പ് നല്‍കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!