Sunday, July 26, 2026

ഒന്റാരിയോ, കെബെക്, ബി.സി. ഉപതിരഞ്ഞെടുപ്പുകള്‍ ഓഗസ്റ്റില്‍: മാര്‍ക്ക് കാര്‍ണി

ഓട്ടവ: ഒന്റാരിയോ, കെബെക്, ബി.സി. പ്രവിശ്യകളില്‍ ഉപതിരഞ്ഞെടുപ്പുകള്‍
പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ബ്രിട്ടിഷ് കൊളംബിയയിലെ നോര്‍ത്ത് വന്‍കൂവര്‍-കാപ്പിലാനോ, ഒന്റാരിയോയിലെ ബീച്ചസ്-ഈസ്റ്റ് യോര്‍ക്ക്, കെബെക്കിലെ ഷികൗട്ടിമി-ലെ ഫിയോര്‍ഡ് എന്നീ റൈഡിങ്ങുകളിലാണ് ഓഗസ്റ്റ് 31ന് ഉപതിരഞ്ഞെടുപ്പ് നടക്കുക.

മുന്‍ ലിബറല്‍ എം.പിമാരായ ജോനാഥന്‍ വില്‍ക്കിന്‍സണ്‍, നഥാനിയല്‍ എര്‍സ്‌കൈന്‍-സ്മിത്ത്, കണ്‍സര്‍വേറ്റീവ് എം.പിയായിരുന്ന റിച്ചാര്‍ഡ് മാര്‍ക്കസ് എന്നിവര്‍ ഒഴിവുനല്‍കിയ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വില്‍ക്കിന്‍സണിനെ യൂറോപ്യന്‍ യൂണിയനിലെ കനേഡിയന്‍ അംബാസഡറായും റിച്ചാര്‍ഡ് മാര്‍ക്കസിനെ സെനറ്റിലേക്കും നിയമിച്ചിരുന്നു.

കനേഡിയന്‍ പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ ലിബറല്‍ പാര്‍ട്ടിക്ക് ഈ മൂന്ന് സീറ്റുകളില്‍ ഒന്നിലെങ്കിലും വിജയം അത്യാവശ്യമാണ്. സ്പീക്കര്‍ ഫ്രാന്‍സിസ് സ്‌കാര്‍പലേഗിയയെ കൂടാതെ നിലവില്‍ 171 സീറ്റുകളാണ് ലിബറലുകള്‍ക്കുള്ളത്. ഓഗസ്റ്റ് 28-ന് കാബിനറ്റ് മന്ത്രി സ്റ്റീവന്‍ ഗില്‍ബോ രാജിവെക്കുന്നതോടെ സീറ്റ് എണ്ണം 170 ആയി കുറയും. കണ്‍സര്‍വേറ്റീവ് എം.പി കാറ്റി വാഗന്റാള്‍ ഓഗസ്റ്റ് 31-ന് രാജിവെക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ ആകെ സീറ്റ് എണ്ണം സെപ്റ്റംബറോടെ 165 ആയി കുറയാനാണ് സാധ്യത.

ഒരു സീറ്റില്‍ വിജയിച്ചാല്‍ മാത്രമേ സ്പീക്കറുടെ കാസ്റ്റിങ് വോട്ടിന്റെ പിന്‍ബലത്തോടെയെങ്കിലും സഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ലിബറല്‍ സര്‍ക്കാരിന് സാധിക്കൂ. നോര്‍ത്ത് വന്‍കൂവര്‍-കാപ്പിലാനോയില്‍ ബ്രേഡന്‍ കാലി, ബീച്ചസ്-ഈസ്റ്റ് യോര്‍ക്കില്‍ തന്‍വീര്‍ ഷാനവാസ്, ഷികൗട്ടിമി-ലെ ഫിയോര്‍ഡില്‍ ഡാനിയല്‍ ഗോബെയ്ല്‍ എന്നിവരെയാണ് ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!