Sunday, August 2, 2026

വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് വീട്ടുമുറ്റത്ത് രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണ് ഗുരുതരമായി പരുക്കേറ്റ രണ്ട് വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടി വീട്ടിൽ നൗഷാദിന്റെ മകൻ മാസിൻ നൗഷാദാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു ദാരുണ സംഭവം.

കനത്ത മഴയിൽ റോഡിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം വീട്ടുമുറ്റത്ത് കെട്ടിക്കിടന്നിരുന്നു. ഈ സമയത്ത് മുറ്റത്തേക്ക് ഇറങ്ങിയ മാസിൻ അബദ്ധത്തിൽ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ പിന്നീട് മലബാർ മെഡിക്കൽ കോളജിലേക്ക് മാറ്റി.ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാത്രി 10 മണിയോടെ മരിക്കുകയായിരുന്നു.

മാതാവ് ഷംനത്ത്. സഹോദരങ്ങളായ മിൻഹാദ് തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും മെഹറിൻ കാപ്പാട് അലിഫ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയുമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!