Thursday, August 6, 2026

ഗ്രേറ്റര്‍ ടൊറന്റോ ഭവന വിപണി മന്ദഗതിയില്‍; വിലയും വില്‍പ്പനയും ഇടിഞ്ഞു

ടൊറന്റോ: തുടര്‍ച്ചയായ നാല് മാസത്തെ വളര്‍ച്ചയ്ക്ക് ശേഷം ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ (GTA) ഭവന വിപണിയില്‍ ജൂലൈ മാസത്തില്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം മേഖലയില്‍ 5,995 വീടുകളുടെ വില്‍പ്പനയാണ് നടന്നത്. 2025 ജൂലൈ മാസത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 0.9 ശതമാനത്തിന്റെ കുറവുണ്ടായി. എന്നാല്‍, സീസണല്‍ ക്രമീകരണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ജൂണ്‍ മാസത്തേക്കാള്‍ 3.2 ശതമാനം വര്‍ധന വില്‍പ്പനയിലുണ്ടായിട്ടുണ്ട്.

ടൊറന്റോ റീജനല്‍ റിയല്‍ എസ്റ്റേറ്റ് ബോര്‍ഡിന്റെ (TRREB) കണക്കുകള്‍ പ്രകാരം വീടുകളുടെ ശരാശരി വിലയില്‍ 4.5 ശതമാനത്തിന്റെ കുറവ് വന്ന് 1,003,956 ഡോളറിലെത്തി. സാധാരണ വീടുകളുടെ വില പ്രതിനിധീകരിക്കുന്ന കോമ്പോസിറ്റ് ബെഞ്ച്മാര്‍ക്ക് വിലയില്‍ 4.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

ജൂലൈയില്‍ 14,484 പുതിയ ലിസ്റ്റിങുകളാണ് വിപണിയിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇതില്‍ 17.8 ശതമാനത്തിന്റെ കുറവുണ്ട്. ലഭ്യമായ ലിസ്റ്റിംഗുകളില്‍ ഭൂരിഭാഗവും വിറ്റഴിക്കപ്പെടുന്ന സാഹചര്യത്തില്‍, വാങ്ങുന്നവര്‍ക്ക് വിലപേശാനുള്ള അവസരങ്ങള്‍ ഭാവിയില്‍ കുറഞ്ഞേക്കുമെന്ന് ടി.ആര്‍.ആര്‍.ഇ.ബി പ്രസിഡന്റ് ഡാനിയല്‍ സ്റ്റെയിന്‍ഫെല്‍ഡ് അഭിപ്രായപ്പെട്ടു. ജി.ടി.എയില്‍ ആകെ ലഭ്യമായ വീടുകളുടെ എണ്ണം (active listings) 26,098 ആയി കുറഞ്ഞതോടെ വിപണിയിലെ ഇന്‍വെന്ററിയില്‍ 12.1 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.
..

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!