Friday, August 7, 2026

BCയില്‍ കരടിയുടെ ആക്രമണം; 72കാരിക്ക് ഗുരുതര പരുക്ക്

ബ്രിട്ടിഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലുള്ള സ്‌ക്വാമിഷ്-ലില്ലൂയിറ്റ് മേഖലയില്‍ വയോധികയ്ക്ക് നേരെ ഗ്രിസ്ലി കരടിയുടെ ആക്രമണം. ഗോള്‍ഡ് ബ്രിഡ്ജിന് സമീപമുള്ള വിജനമായ പ്രദേശത്തു വെച്ചാണ് 72-കാരിയെ കരടി ആക്രമിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ വയോധികയെ ആകാശമാര്‍ഗ്ഗം വന്‍കൂവര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കി.

ആശുപത്രിയിലെത്തി ഇരയായ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയ കണ്‍സര്‍വേഷന്‍ ഓഫീസര്‍മാര്‍, ഡിഎന്‍എ പരിശോധനയ്ക്കായി വസ്ത്രങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചു. തുടര്‍ന്ന് ഇവര്‍ സംഭവം നടന്ന സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. കരടി തന്റെ കുട്ടിയെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ സ്വാഭാവിക പ്രതിരോധ ആക്രമണമാണിതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പരിസ്ഥിതി പാര്‍ക്ക് മന്ത്രാലയം അറിയിച്ചു.

ആക്രമണം നടത്തിയ കരടിയെ പിടികൂടുകയോ വധിക്കുകയോ ചെയ്യില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പ്രദേശത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!