Friday, August 14, 2026

പൈലറ്റുമാരുടെ ലഹരി ഉപയോഗം: ഡോപ് ടെസ്റ്റ് തുടങ്ങി എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസിലും പരിശോധന

മുംബൈ: ഫൂക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം
അപകടത്തില്‍പ്പെട്ടത് പൈലറ്റ് ലഹരിയുപയോഗിച്ചതിനെ തുടര്‍ന്നാണെന്ന സംശയത്തിന് പിന്നാലെ എയര്‍ ഇന്ത്യ സമഗ്രമായ ഡോപ്പ് ടെസ്റ്റ് ആരംഭിച്ചു. എയര്‍ ഇന്ത്യക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസിനും കീഴിലുള്ള അയ്യായിരത്തിലധികം പൈലറ്റുമാരെയാണ് അടിയന്തരമായി പരിശോധനയ്ക്ക് വിധേയരാക്കുന്നത്. പരിശോധനയില്‍ പങ്കാളികളാകാത്ത പൈലറ്റുമാരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ വിമാന സര്‍വീസുകളില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് മാനേജ്മെന്റിന്റെ തീരുമാനം.

യാത്രക്കാരുടെ സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കുമാണ് കമ്പനി ഏറ്റവും ഉയര്‍ന്ന പരിഗണന നല്‍കുന്നതെന്നും അതില്‍ യാതൊരു തരം വിട്ടുവീഴ്ചയുമില്ലെന്നും എയര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍, വിമാന ജീവനക്കാരുടെ ലഹരിപരിശോധനാ ചട്ടങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) പുനഃപരിശോധിച്ചേക്കും. നിലവിലെ ചട്ടപ്രകാരം ഒരു വര്‍ഷത്തിനിടെ ആകെ ക്രൂ അംഗങ്ങളുടെ 10 ശതമാനം പേരെ മാത്രമാണ് ക്രമരഹിതമായി (Random check) പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നത്. ഇത് കൂടുതല്‍ കര്‍ശനമാക്കാനാണ് വ്യോമയാന മന്ത്രാലയത്തിന്റെ ആലോചന.

അതേസമയം, അപകടത്തിന് ഇടയാക്കിയ യഥാര്‍ത്ഥ സാഹചര്യങ്ങളെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (AAIB) അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കോക്പിറ്റില്‍ പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് അന്വേഷണ സംഘം വിശദമായി ശേഖരിച്ചു വരികയാണ്. സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!