Tuesday, September 1, 2026

15 വര്‍ഷത്തെ സേവനം: ആപ്പിള്‍ സിഇഒ സ്ഥാനമൊഴിഞ്ഞ് ടിം കുക്ക്

കാലിഫോര്‍ണിയ: ആപ്പിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തുനിന്ന് ടിം കുക്ക് പടയിറങ്ങി. 2011-ല്‍ സ്റ്റീവ് ജോബ്‌സിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ അദ്ദേഹം 15 വര്‍ഷത്തെ വിജയകരമായ സേവനത്തിന് ശേഷമാണ് സി.ഇ.ഒ സ്ഥാനം ഒഴിയുന്നത്. ഇനി മുതല്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി കുക്ക് തുടരും. കമ്പനിയുടെ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റായ ജോണ്‍ ടേനസ് ആണ് ആപ്പിളിന്റെ പുതിയ സി.ഇ.ഒ.

‘സി.ഇ.ഒ എന്ന നിലയില്‍ ഇതെന്റെ അവസാന ദിനമാണ്. നാളെ എന്റെ സ്ഥാനപ്പേര് മാറിയേക്കാം, എന്നാല്‍ ആപ്പിളിനോടുള്ള സ്‌നേഹത്തിന് മാറ്റമുണ്ടാകില്ല,’ എന്ന് വിടവാങ്ങല്‍ കുറിപ്പില്‍ ടിം കുക്ക് കുറിച്ചു.

സ്റ്റീവ് ജോബ്‌സിന്റെ വിയോഗത്തിനു ശേഷം ആപ്പിളിന്റെ അമരം ഏറ്റെടുത്ത ടിം കുക്ക് കമ്പനിയെ വന്‍ വിജയങ്ങളിലേക്ക് നയിച്ചു. 2011-ല്‍ 350 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുണ്ടായിരുന്ന ആപ്പിളിനെ 4.6 ട്രില്യണ്‍ ഡോളറിലധികം മൂല്യമുള്ള സാമ്രാജ്യമാക്കി മാറ്റിയത് അദ്ദേഹത്തിന്റെ നേതൃത്വമാണ്. ലോകത്തിലാദ്യമായി 1 ട്രില്യണ്‍ ഡോളര്‍ മൂല്യം തൊട്ട കമ്പനിയെന്ന നേട്ടവും ആപ്പിള്‍ സ്വന്തമാക്കി.

2001 മുതല്‍ ആപ്പിളില്‍ പ്രവര്‍ത്തിക്കുന്ന ജോണ്‍ ടേനസ്, ഐപാഡ്, മാക്, എയര്‍പോഡ്‌സ്, ഐഫോണ്‍ എന്നിവയുടെ ഹാര്‍ഡ്വെയര്‍ രൂപകല്‍പ്പനയില്‍ നിര്‍ണായക പങ്ക് വഹിച്ച പ്രമുഖ എഞ്ചിനീയറാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!