Thursday, September 3, 2026

വിയ റെയില്‍ വികസനം; 4.7 ബില്യണ്‍ നിക്ഷേപിച്ച് ഫെഡറല്‍ സര്‍ക്കാര്‍

നോര്‍ത്തേണ്‍ ഒന്റാരിയോ: പൊതുമേഖലാ റെയില്‍വേ സേവനമായ ‘വിയ റെയില്‍’ (Via Rail) വികസനത്തിനായി 4.7 ബില്യണ്‍ ഡോളര്‍ (470 കോടി ഡോളര്‍) വകയിരുത്തിയതായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. 313 പുതിയ പാസഞ്ചര്‍ കോച്ചുകള്‍ നിര്‍മ്മിക്കുന്നതിനായാണ് ഈ തുക വിനിയോഗിക്കുക. ഒന്റാരിയോയിലെ തണ്ടര്‍ ബേയിലുള്ള പ്രശസ്ത നിര്‍മ്മാണ കമ്പനിയായ അല്‍സ്റ്റോമിന്റെ (Alstom) പ്ലാന്റ് സന്ദര്‍ശിച്ചാണ് പ്രധാനമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ 40 വര്‍ഷത്തിനിടെ ആദ്യമായാണ് വിയ റെയിലിനായി പാസഞ്ചര്‍ കോച്ചുകള്‍ കാനഡയില്‍ തന്നെ നിര്‍മ്മിക്കുന്നത്. വിയ റെയിലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റത്തവണ ഇന്‍വെസ്റ്റ്മെന്റാണിതെന്ന് ഗതാഗത മന്ത്രി സ്റ്റീവന്‍ മക്കിന്നന്‍ പറഞ്ഞു. ഈ പദ്ധതിയിലൂടെ രാജ്യത്ത് 700 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

വിയ റെയിലിന് ആവശ്യമായ പുതിയ ലോക്കോമോട്ടീവുകള്‍ നിര്‍മ്മിക്കുന്നതിനായി കഴിഞ്ഞ ജൂലൈയില്‍ ഫെഡറല്‍ സര്‍ക്കാര്‍ ഏകദേശം 2 ബില്യണ്‍ ഡോളര്‍ അനുവദിച്ചിരുന്നു. പുതിയ ട്രെയിനുകള്‍ 2031-ഓടെ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!