Friday, October 2, 2026

B.Cയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം പാഞ്ഞുകയറി; അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം

വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിൽ തദ്ദേശീയ ഗോത്രവിഭാഗത്തിന്റെ റാലിക്കിടെയുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.
‘ത്സാവാസൻ ഫസ്റ്റ് നേഷൻ’ (Tsawwassen First Nation) കമ്മ്യൂണിറ്റിയിലെ മുതിർന്ന സ്ത്രീകളായ വിർജീനിയ സ്പ്ലോക്ടൺ (Virginia Splockton), ബാർബ് ജോ (Barb Joe) എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

കാനഡയുടെ ഔദ്യോഗിക ‘നാഷണൽ ഡേ ഫോർ ട്രൂത്ത് ആൻഡ് റീകൺസിലിയേഷൻ’ (National Day for Truth and Reconciliation) ദിനത്തോടനുബന്ധിച്ച് വൻകൂവറിന് തെക്കുള്ള ‘ത്സാവാസൻ മിൽസ്’ ഷോപ്പിങ് മാളിന് പുറത്ത് നടന്ന സമാധാനപരമായ റാലിക്കിടെയാണ് സംഭവം.

ഒരു പിക്കപ്പ് ട്രക്ക് നിയന്ത്രണം വിട്ട് റാലിയിൽ പങ്കെടുക്കുകയായിരുന്ന ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രാഥമിക അന്വേഷണങ്ങൾ പ്രകാരം ഇതൊരു ആസൂത്രിതമായ വാഹനാപകടമല്ലെന്ന് ഡെൽറ്റ പൊലീസ് സ്ഥിരീകരിച്ചു. ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവർക്ക് പെട്ടെന്നുണ്ടായ കടുത്ത ശാരീരിക അസ്വസ്ഥതയാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി.

മരിച്ച ഇരുവരും ത്സാവാസൻ കമ്മ്യൂണിറ്റിയുടെ സാംസ്കാരിക പൈതൃകവും തദ്ദേശീയ ഭാഷയും സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചവരായിരുന്നു. ഇവരുടെ വേർപാട് കമ്മ്യൂണിറ്റിക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് ത്സാവാസൻ ഫസ്റ്റ് നേഷൻ ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു. ദുരന്തത്തെത്തുടർന്ന് തങ്ങളുടെ ഔദ്യോഗിക ഓഫീസുകൾ താൽക്കാലികമായി അടച്ചിടുമെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഗോത്രവിഭാഗം അഭ്യർത്ഥിച്ചു.

സംഭവത്തിൽ കനേഡിയൻ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് പെലീസിന്റെ വിശദമായ അന്വേഷണം തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!