Monday, October 5, 2026

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും ലയണല്‍ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സര്‍ക്കാരിന് കൈമാറി. സംഭവത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപി ശുപാര്‍ശ ചെയ്തു. നിലവിലെ എസ്‌ഐടി അന്വേഷണം തൃപ്തികരമാണെന്നും അത് തുടര്‍ന്നു കൊണ്ടുപോകണമെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയം വരാനിരിക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.

കേസുമായി ബന്ധപ്പെട്ട് മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ എസ്‌ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തുനിന്നെത്തിയ അന്വേഷണ സംഘം മലപ്പുറത്തുവെച്ച് മൂന്ന് മണിക്കൂറോളമാണ് അദ്ദേഹത്തിന്റെ മൊഴിയെടുത്തത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചതിന്റെ വിശദാംശങ്ങള്‍, കായികവകുപ്പിന്റെയും മന്ത്രിയുടെയും ഇടപെടലുകള്‍, ഇടനിലക്കാരുടെ പങ്ക് എന്നിവ കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യല്‍.

കൂടാതെ, അര്‍ജന്റീന ടീമിനെ എത്തിക്കുന്നതിനായി നടത്തിയ വിദേശയാത്രകള്‍, അവിടെ നടന്ന ചര്‍ച്ചകള്‍, നിബന്ധനകള്‍ പാലിക്കാതെ നടപ്പിലാക്കിയ സ്‌പോണ്‍സര്‍ഷിപ്പ് നടപടികള്‍ എന്നിവയെക്കുറിച്ചും വിവരങ്ങള്‍ ശേഖരിച്ചു. മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെ എസ്‌ഐടി അന്വേഷണം കൂടുതല്‍ വിപുലമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!