Monday, October 12, 2026

അലര്‍ജിക്ക് സാധ്യത; കാനഡയില്‍ ടര്‍ക്കി ഗ്രേവി വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കുന്നു

ഒന്റാരിയോ: കാനഡയില്‍ ജനപ്രിയ ബ്രാന്‍ഡായ ‘കെവിന്‍സ് നാച്ചുറല്‍ ഫുഡ്‌സിന്റെ’ (Kevin’s Natural Foods) ടര്‍ക്കി ഗ്രേവി പാക്കറ്റുകള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കുന്നു. ഉല്‍പ്പന്നത്തിന്റെ ലേബലില്‍ ചേരുവയായ കടുക് (Mustard) ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. ബ്രിട്ടിഷ് കൊളംബിയ, ആല്‍ബര്‍ട്ട, സസ്‌കച്ാന്‍, മാനിറ്റോബ എന്നീ പ്രവിശ്യകളില്‍ വിറ്റഴിച്ച ടര്‍ക്കി ഗ്രേവിക്കാണ് നിലവില്‍ ഈ നിര്‍ദ്ദേശം ബാധകമായിട്ടുള്ളത്.

നിര്‍മ്മാണത്തില്‍ സംഭവിച്ച പിഴവ് കമ്പനി തന്നെ സ്വമേധയാ കണ്ടെത്തി കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സിയെ (CFIA) വിവരമറിയിക്കുകയായിരുന്നു. കടുകിനോട് അലര്‍ജിയുള്ളവര്‍ ഈ ഗ്രേവി ഉപയോഗിച്ചാല്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് ഉല്‍പ്പന്നം വിപണിയില്‍ നിന്ന് അടിയന്തരമായി പിന്‍വലിക്കുന്നത്. കാനഡയിലെ ആരോഗ്യ മന്ത്രാലയം കടുകിനെ പ്രധാന ഭക്ഷണ അലര്‍ജന്‍സുകളുടെ (Allergens) പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ഈ ടര്‍ക്കി ഗ്രേവി കഴിച്ചതുമൂലം ഇതുവരെ ആര്‍ക്കും അലര്‍ജിയോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉല്‍പ്പന്നം കടകളില്‍ നിന്നും വിപണിയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കിയെന്ന് ഉറപ്പാക്കാന്‍ സി.എഫ്.ഐ.എ പരിശോധന ആരംഭിച്ചിട്ടുണ്ട്. അതിനാല്‍, കടുകിനോട് അലര്‍ജിയുള്ള ഉപഭോക്താക്കള്‍ കൈവശമുള്ള പാക്കറ്റുകള്‍ യാതൊരു കാരണവശാലും ഉപയോഗിക്കരുതെന്നും, കച്ചവടക്കാര്‍ ഇത് വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്നും അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!