Monday, October 26, 2026

സമാധാന ചര്‍ച്ചക്കായി മക്ക കരാര്‍ സഖ്യം; സൗദി, പാക്, തുര്‍ക്കി പ്രതിനിധി സംഘം ഇറാനില്‍

ടെഹ്റാന്‍: മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഇറാനുമായി സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാന്‍ മക്ക കരാര്‍ സഖ്യം നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സഖ്യരാജ്യങ്ങളായ സൗദി അറേബ്യ, പാക്കിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ ഉന്നതതല പ്രതിനിധി സംഘം ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ എത്തിച്ചേര്‍ന്നു.

സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ ആല്‍ സയ്യിദ്, തുര്‍ക്കി ഇന്റലിജന്റ്‌സ് മേധാവി ഇബ്രാഹിം കാലിന്‍, പാക് ആര്‍മി ചീഫ് ആസിം മുനീര്‍ എന്നിവരാണ് ദൂത്യസംഘത്തിലുള്ളത്. മൂന്ന് രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇറാന്‍ പ്രസിഡന്റുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി ചര്‍ച്ചകള്‍ നടത്തും. യുഎസ്-ഇറാന്‍ സംഘര്‍ഷം, ഹൂതി ആക്രമണങ്ങള്‍ എന്നിവ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നിര്‍ണ്ണായക നയതന്ത്ര നീക്കം.

മേഖലയില്‍ എത്രയും വേഗം സ്ഥിരതയും സമാധാനവും തിരികെ എത്തിക്കുകയാണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പ്രതിനിധി സംഘം വ്യക്തമാക്കി. കൂടാതെ, ഇറാന്‍-യുഎസ് സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ നിലവില്‍ നടക്കുന്ന പാക്കിസ്ഥാന്റെയും ഖത്തറിന്റെയും മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!