വാഷിങ്ടണ്‍: യു.എസ് ഇടക്കാല (മിഡ്ടേം) തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നേരിട്ട കടുത്ത തിരിച്ചടിയെ പരിഹസിച്ച് പ്രമുഖ യൂട്യൂബറും രാഷ്ട്രീയ നിരീക്ഷകനുമായ ധ്രുവ് റാഠി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് (X) അദ്ദേഹം ട്രംപിനെതിരെ പരിഹാസക്കുറിപ്പുകളുമായി രംഗത്തെത്തിയത്.
‘Donald Trump ke bure din aane waale hai’ (ഡോണള്‍ഡ് ട്രംപിന് ഇനി കഷ്ടകാലം വരാന്‍ പോകുന്നു) എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റ്. തിരഞ്ഞെടുപ്പിലെ ട്രംപിന്റെ തിരിച്ചടിയെ തുടര്‍ന്ന് അമേരിക്കന്‍ ജനതയ്ക്ക് മുന്‍കൂട്ടി നന്ദി അറിയിച്ചുകൊണ്ടുള്ള ധ്രുവ് റാഠിയുടെ പോസ്റ്റും ഇതിനകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ‘Thank you in advance to Americans’ എന്ന കുറിപ്പിനൊപ്പം അമേരിക്കന്‍ പതാകയുടെയും കൈകൂപ്പുന്നതിന്റെയും ഇമോജികളാണ് അദ്ദേഹം പങ്കുവെച്ചത്.

തുടര്‍ന്ന് ‘My Fraand Doland Trump… it’s done bro’ എന്ന പരിഹാസക്കുറിപ്പും അദ്ദേഹം എക്സില്‍ പോസ്റ്റ് ചെയ്തു. ട്രംപിന്റെ രാഷ്ട്രീയ തിരിച്ചടിയെ ട്രോളുന്നതിനൊപ്പം, ട്രംപുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൂടി പരോക്ഷമായി ലക്ഷ്യമിട്ടാണ് ധ്രുവ് റാഠിയുടെ പ്രതികരണങ്ങളെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന ചര്‍ച്ച.
