ഉയര്‍ന്ന താപനിലയിലും വരള്‍ച്ചയിലും വലയുന്ന രാജ്യത്ത് കൃത്രിമ മഴ പെയ്യിപ്പിക്കാന്‍ തയ്യാറെടുപ്പുമായി ചൈന. ക്ലൗഡ് സീഡിങ്ങ് എന്ന പ്രക്രിയ ഉപയോഗിച്ചാണ് മഴ പെയ്യിപ്പിക്കുന്നത്. കാര്‍ഷിക വിളകള്‍ സംരക്ഷിക്കുന്നതിന് ഊന്നല്‍ നല്‍കിയാണ് തീരുമാനം.
61 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന ചൂടും വരള്‍ച്ചയുമാണ് ചൈന ഈ വര്‍ഷം നേരിട്ടുക്കൊണ്ടിരിക്കുന്നത്. വിളകളെല്ലാം വാടി, ഡാമുകളില്‍ പതിവ് ജലനിരപ്പിന്റെ പാതി വെളളം മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിളകളെ സംരക്ഷിക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങുന്നത്.
രാസവസ്തുകള്‍ ഉപോയോഗിച്ച് ആകാശത്ത് മേഘങ്ങള്‍ സൃഷ്ടിച്ച് മഴ കൂട്ടാന്‍ ശ്രമിക്കുമെന്നും വിളകളില്‍ ജാലാംശം നിലനിര്‍ത്തുന്നതിനായി ഒരു മിശ്രിതം തളിച്ച് ബാഷ്പീകരണം പരിമിതപ്പെടുത്തുമെന്നും കൃഷി മന്ത്രി ടാങ് റെന്‍ജിയാന്‍ പറഞ്ഞു. വരുന്ന 10 ദിവസങ്ങള്‍ വളരെ നിർണ്ണായകമാണ്. രാജ്യത്തെ നെല്‍കൃഷിയുടെ സുപ്രധാന കാലഘട്ടമാണ്. രാജ്യത്തെ വാര്‍ഷിക വിളവെടുപ്പിന്റെ 75 ശതമാനവും ഈ സമയത്താണ്. അതുക്കൊണ്ട് ധാന്യങ്ങളുടെ വിളവെടുപ്പ് ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
വരള്‍ച്ചയെ തുടര്‍ന്ന് ഊര്‍ജ സംരക്ഷണത്തിനായി സിന്‍ചുവാങില്‍ ആറ് ദിവസത്തേക്ക് ഫാക്ടറികള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ അടിയന്തര നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. വരള്‍ച്ചയെ തുടര്‍ന്ന് ജലവൈദ്യുത പ്ലാന്റിലെ ഉത്പാദനവും കുറച്ചു.
ജൂലൈ മുതലാണ് ചൈനയില്‍ ചൂട് കനത്ത് തുടങ്ങിയത്. ആഗസ്റ്റ് ഏഴിന് 60 വര്‍ഷത്തിലെ ഏറ്റവും കൂടിയ നിലയിലേക്ക് താപനില വര്‍ധിച്ചു. ചൂട് കനത്തതോടെ ഓഫീസുകളില്‍ എസിയും ലിഫ്റ്റും പ്രവര്‍ത്തിപ്പിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
