Monday, May 18, 2026

ഫിയോണ ചുഴലിക്കാറ്റ്: നോവ സ്‌കോഷ്യയില്‍ കനത്ത മഴയും കാറ്റും

ശനിയാഴ്ച കിഴക്കന്‍ കാനഡയുടെ തീരത്ത് ആഞ്ഞു വീശിയ ഫിയോന ചുഴലിക്കാറ്റില്‍ നോവ സ്‌കോഷ്യയില്‍ കനത്ത കാറ്റും മഴയും. കൊടുങ്കാറ്റിനെ തുടര്‍ന്ന് ഹാലിഫാക്സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയടിച്ചു. ട്രൂറോ പ്രദേശത്ത് വെള്ളിയാഴ്ച മുതല്‍ ശനിയാഴ്ച വരെ ഏകദേശം 145 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് നോവ സ്‌കോട്ടയില്‍ ചിലയിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. മണിക്കൂറില്‍ പരമാവധി 110-150 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശിയത്. ഫിയോണയെ കാറ്റഗറി ഒന്നാം വിഭാഗത്തിലുള്ള ചുഴലിക്കാറ്റായാണ് കണക്കാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

നോവ സ്‌കോഷ്യയിലും പ്രിന്‍സ് എഡ്വേഡ് ഐലന്റിലും മേയര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തീരദേശത്തെ പട്ടണ പ്രദേശമായ ന്യൂഫൗണ്ട്‌ലാന്‍ഡിലും ലാബ്രഡോറിലും ആഞ്ഞടിച്ച ചുഴലിക്കാറ്റ് കനത്ത നാശമാണ് ഉണ്ടാക്കിയിട്ടുള്ളത്. പ്രദേശത്തുണ്ടായ പ്രളയത്തില്‍ ഒലിച്ചുപോയ കെട്ടിടങ്ങള്‍ കടലില്‍ പതിച്ചതായും റിപ്പോര്‍ട്ടുകള്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!