Saturday, May 9, 2026

റൊസാരിയോയിലെ മാലാഖ വീണ്ടും അവതരിച്ചു; ഓസ്ട്രേലിയയെ തകർത്ത് അർജന്റീന ക്വാർട്ടറിൽ

The angel of Rosario reappeared; Argentina beat Australia in the quarter

ദോഹ : ലോകകപ്പ് നോക്കൗട്ടിൽ ആദ്യ ഗോൾ നേട്ടവുമായി മെസ്സി മുന്നിൽ നിന്ന് പട നയിച്ച മത്സരത്തിൽ ഓസ്ട്രേലിയ തകർത്ത് എട്ടു വർഷത്തിന് ശേഷം അർജന്റീന ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

പ്രഫഷനൽ കരിയറിലെ 1000–ാമത്തെ മത്സരത്തിന് ഇറങ്ങിയ മെസ്സി 35–ാം മിനിറ്റിലും യുവതാരം ജൂലിയൻ അൽവാരസ് 57–ാം മിനിറ്റിലും നേടിയ ഗോളുകൾക്കാണ് ക്വാർട്ടറിലേക്കുള്ള പാത അർജന്റീന വെട്ടിത്തുറന്നത്. ഓസ്ട്രേലിയയുടെ ആശ്വാസഗോൾ 77–ാം മിനിറ്റിൽ ക്രെയ്ഗ് അലക്സാണ്ടർ ഗുഡ്‌വിൻ നേടി. സ്‌കോറര്‍മാര്‍ മാത്രമല്ല, അവസാന സെക്കന്‍ഡില്‍ ക്വോളിന്റെ ഒരു ഷോട്ട് തടഞ്ഞ ഗോളി മാര്‍ട്ടിനെസ് കൂടിയാണ് അര്‍ജന്റീനയുടെ ഹീറോ.

അർജന്റീനയ്ക്കായി ലോകകപ്പിൽ ഒൻപതാം ഗോൾ നേടിയ മെസ്സി, സാക്ഷാൽ ഡീഗോ മറഡോണയെ പിന്നിലാക്കി. ഇനി മുന്നിലുള്ളത് പത്തു ഗോൾ നേട്ടവുമായി ഗബ്രിയേൽ മാലാഖ മാത്രം.

ഡിസംബർ ഒൻപതിന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീന നെതർലൻഡ്സിനെ നേരിടും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!