Monday, October 26, 2026

തെറ്റായ വിലാസത്തിലേക്ക് വാഹനമോടിച്ച ന്യൂയോർക്ക് യുവതി വെടിയേറ്റ് മരിച്ചു

New York woman shot dead after driving to wrong address

പി പി ചെറിയാൻ

ന്യൂയോർക് : തെറ്റായ വിലാസത്തിലേക്ക് വാഹനമോടിച്ച ന്യൂയോർക്ക് യുവതി വെടിയേറ്റ് മരിച്ചു . കെയ്‌ലിൻ ഗില്ലിസ് എന്ന 20 കാരിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഏപ്രിൽ 20 തിങ്കളാഴ്ചയായിരുന്നു സംഭവം.

കേസിൽ ,വീട്ടുടമസ്ഥനായ കെവിൻ മോഹനനെതിരെ {65 } രണ്ടാം ഡിഗ്രി കൊലപാതകം ആരോപിച്ചു കേസ്സെടുത്തിട്ടുണ്ടെന്നു ഏപ്രിൽ 20 തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ വാഷിംഗ്ടൺ കൗണ്ടി ഷെരീഫ് ജെഫ്രി മർഫി പറഞ്ഞു.
ന്യൂയോർക്കിലെ അപ്‌സ്‌റ്റേറ്റിലെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് ശനിയാഴ്ച രാത്രി പോകുകയായിരുന്ന 20 കാരിയായ യുവതി ഹെബ്രോനിലുള്ള തെറ്റായ വിലാസത്തിലേക്ക് ഡ്രൈവ് ചെയ്‌ത് പ്രവേശിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും അധികൃതർ തിങ്കളാഴ്ച സ്ഥിരീകരിച്ചു .

ഗില്ലിസ് മറ്റ് മൂന്ന് പേരോടൊപ്പം ഒരു സുഹൃത്തിന്റെ വീട് അന്വേഷിക്കുന്നതിനിടയിൽ കാറിലായിരുന്നു, സംഘം തെറ്റിദ്ധരിച്ച് മോഹനന്റെ വീട്ടിലേക്ക് കയറുകയായിരുന്നു, ഷെരീഫ് ജെഫ്രി മർഫി പറഞ്ഞു. അവർ കാർ തിരിക്കാൻ ശ്രമിച്ചപ്പോൾ, മോനഹൻ പുറത്തിറങ്ങി രണ്ട് തവണ വെടിയുതിർത്തു, അതിലൊന്ന് ഗില്ലിസിനെ ശരീരത്തിലാണ് തുളച്ചുകയറിയതു

വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ മോഹനന്റെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം പുറത്തുവരാൻ വിസമ്മതിച്ചു, മർഫി പറഞ്ഞു. കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് 911 ഡിസ്പാച്ചർ മുഖേനയും നേരിട്ടും ഒരു മണിക്കൂറോളം അധികൃതർ അദ്ദേഹവുമായി സംസാരിച്ചുവെന്ന് ഷെരീഫ് പറഞ്ഞു.

മോഹനനെ വാറൻ കൗണ്ടി ജയിലിലടച്ചു. അദ്ദേഹത്തിന് വേണ്ടി സംസാരിക്കാൻ കഴിയുന്ന ഒരു അഭിഭാഷകനുണ്ടോ എന്ന് വ്യക്തമല്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!