അഖില സുരേഷ്
നടൻ ബാലയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് പങ്കാളി ഡോ എലിസബത്ത് ഉദയൻ. തന്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് എലിസബത്ത് ബാലയുടെ അരോഗ്യസ്ഥിതിയെ കുറിച്ച് പറഞ്ഞത്. ഗുരുതരാവസ്ഥയിൽ നിന്ന് മെച്ചപ്പെട്ടുവെന്നും ബാല ആരോഗ്യം വീണ്ടെടുത്തു വരികയാണെന്നും എലിസബത്ത് അറിയിച്ചു.
കഴിഞ്ഞ ഒന്നര രണ്ടു മാസമായി ടെൻഷനിലായിരുന്ന സമയമായിരുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി. ഇനി ശ്രദ്ധിക്കേണ്ട സമയങ്ങളാണ്. എന്നാലും അദ്ദേഹം മെച്ചപ്പെട്ടു വരുന്നുണ്ട്. ആരോഗ്യം വീണ്ടെടുത്തു വരികയാണ്. ഞാൻ ഇനി കുറച്ച് കാലം ലീവ് ആയിരിക്കും. പുതിയ വീഡയോയൊക്കെ വരും ദിവസങ്ങളിൽ ഇടും, എലിസബത്ത് പറഞ്ഞു.
കരൾരോഗത്തെത്തുടർന്ന് ഒരു മാസം മുമ്പാണ് ബാലയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് ബാല ജീവിതത്തിലേക്ക് തിരികെയെത്തുകയായിരുന്നു. കരൾമാറ്റ ശസ്ത്രക്രിയയായിരുന്നു ഡോക്ടർമാർ നിർദേശിച്ചത്.
