Wednesday, March 11, 2026

ഇടുക്കിയെ വിറപ്പിച്ച കൊമ്പന്റെ കഥ സിനിമയാകുന്നു; ‘അരിക്കൊമ്പൻ’ വരുന്നു, സംവിധാനം സാജിദ് യഹിയ

The story of the horn that shook Idukki is becoming a movie; 'Arikomban' is coming, directed by Sajid Yahia

അഖില സുരേഷ്

നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ തന്റെ വാസസ്ഥലത്തു നിന്നും മാറ്റിപാർപ്പിക്കേണ്ടി വന്ന അരികൊമ്പന്റെ ജീവിതം സിനിമയാകുന്നു. ‘അരിക്കൊമ്പൻ’ എന്നാണ് ചിത്രത്തിന്റെ പേര്. സാജിദ് യാഹിയയാണ് സംവിധാനം. സുഹൈൽ എം കോയയുടേത് ആണ് കഥ. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ ആണ് നിർമാണം.

കേരളത്തിൽ ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കുമ്പോൾ ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകനും. അരിക്കൊമ്പനെ വാസ സ്ഥലത്തു നിന്ന് മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്നും ചർച്ചകൾ സജീവമാണ്. ആ അരിക്കൊമ്പന്റെ ജീവിത യാഥാർഥ്യങ്ങളിലേക്ക് വഴിതുറക്കുന്ന കഥ ചലച്ചിത്രമാകുമ്പോൾ മലയാള സിനിമയിൽ പുതിയ ഒരദ്ധ്യായം രചിക്കപ്പെടും എന്നാണ് വിലയിരുത്തലുകള്‍.

എൻ. എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിക്കുകയാണ്.

ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി, അമൽ മനോജ്, പ്രകാശ് അലക്സ്, വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ എന്നിവരാണ് അരിക്കൊമ്പന്റെ പിന്നിലെ അണിയറപ്രവർത്തകർ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!