Sunday, July 5, 2026

കാപ്പിയിൽ വിഷം ചേർത്ത് ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

Wife arrested for trying to kill husband by poisoning coffee

പി പി ചെറിയാൻ

അരിസോന : കാപ്പിയിൽ ബ്ലീച്ച് ചേർത്ത് ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച അരിസോന സ്വദേശിയായ ഭാര്യയെ അറസ്റ്റ് ചെയ്തു. മെലഡി ജോൺസണനാണ് കേസിൽ അറസ്റ്റിലായത്. കഴിഞ്ഞ കുറച്ചു നാളുകളായി ഭർത്താവ് റോബി ജോൺസണ് നൽകിയിരുന്ന കാപ്പിയിൽ ഇവർ വിഷം കലർത്തിയിരുന്നതായി കണ്ടെത്തി. ഇരുവരും ജർമ്മനിയിലായിരുന്ന സമയത്താണ് ശ്രമം ആരംഭിച്ചത്.

യു.എസ്. എയർഫോഴ്‌സ് അംഗമായിരുന്ന റോബി ജോൺസണ് ഭാര്യ നൽകുന്ന കാപ്പിയിൽ രുചി വ്യത്യാസം തോന്നിയതിനെ തുടർന്നാണ് ശ്രദ്ധിച്ച് തുടങ്ങിയത്. തുടർന്ന് പൂൾ കെമിക്കൽ ടെസ്റ്റ് സ്ട്രിപ്പുകൾ ഉപയോഗിച്ച് പരിശോധന നടത്തി.

കാപ്പിയിൽ ഉയർന്ന അളവിൽ ക്ലോറിന്റെ അംശം കണ്ടെത്തിയതായി റോബി പറയുന്നു. തുടർന്ന് ഭാര്യയെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചു. കൂടാതെ ഭാര്യ തരുന്ന കാപ്പി കുടിക്കുന്നതായി അഭിനയിച്ചു.

കാപ്പി തയ്യാറാക്കുന്നതിനിടെ ഭാര്യ അണുനാശിനി എടുക്കുന്നതും കാപ്പിയിൽ ചേർക്കുന്നതും കാമറയിൽ പതിഞ്ഞു. തുടർന്ന് റോബി തെളിവുകൾ സഹിതം പോലീസിൽ ബന്ധപ്പെടുകയായിരുന്നു. ഇതോടെയാണ് ഭാര്യ മെലഡി ജോൺസണെ അറസ്റ്റ് ചെയ്തത്. തന്റെ മരണശേഷം ലഭിക്കുന്ന ആനുകൂല്യങ്ങൾ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാര്യ കൊലപാതകശ്രമം നടത്തിയതെന്ന് റോബി ആരോപിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!