Saturday, May 2, 2026

ബാരിയില്‍ ഒന്നിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; 5 പേര്‍ ആശുപത്രിയില്‍

Man charged with being impaired after multi-vehicle crash in Barrie sends 5 to hospital

ബാരിയില്‍ ഒന്നിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം.
വെള്ളിയാഴ്ച പുലര്‍ച്ചെ 1:15 ഓടെ ബേഫീല്‍ഡ് സ്ട്രീറ്റിന്റെയും ഹാന്‍മര്‍ സ്ട്രീറ്റിന്റെയും സമീപത്താണ് അപകടമുണ്ടായത്. മൂന്ന് വാഹനങ്ങളാണ് അപകടത്തില്‍ പെട്ടതെന്ന് പൊലീസ് അറിയിച്ചു.

അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അതെസമയം അപകടത്തിന് കാരണക്കാരനായ നാല്‍പത്തിയാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിനും അപകടമുണ്ടാകിയതിന് ശേഷം കടന്നു കളഞ്ഞതിനുമാണ് കേസെടുത്തിരിക്കുന്നത്.

അന്വേഷണത്തിനും ശുചീകരണത്തിനുമായി ലിവിംഗ്‌സ്റ്റണ്‍ സ്ട്രീറ്റിനും കാര്‍സണ്‍ റോഡിനും ഇടയിലുളള റോഡ് മണിക്കൂറുകളോളം അടച്ചിട്ടു. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളോ വിഡിയോ ദൃശ്യങ്ങളോ കൈവശമുളലവര്‍ 705-725-7025 എന്ന നമ്പറില്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!