കീവ് : യുക്രെയ്നില്‍ റഷ്യന്‍ സൈന്യം നിയന്ത്രണം തിരിച്ചുപിടിച്ചതായി യുക്രെയ്ന്‍ സൈന്യം. റഷ്യന്‍ സൈന്യം നഗരം വളയാന്‍ ശ്രമിച്ചെങ്കിലും ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായും യുക്രെയ്ന്‍ സൈന്യം അവകാശപ്പെട്ടു.
യുക്രെയ്നില്‍ അതിശക്തമായ ആക്രമണങ്ങള്‍ നടക്കുന്ന സ്ഥലമാണ് ഖാര്‍കിവ്. മാര്‍ച്ച് 8ന് ഖാര്‍കിവിലെ ഒരു കെട്ടിടത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ഏഴ് വയസ്സുള്ള കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.ശക്തമായ പോരാട്ടത്തിലൂടെയാണ് സൈന്യം തങ്ങളുടെ നാട് സ്വന്തമാക്കിയത്.
അതേസമയം, യുക്രെയ്ന്‍, റഷ്യന്‍ വിദേശകാര്യമന്ത്രിമാര്‍ ഇന്ന് തുര്‍ക്കിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുന്നുണ്ട്. യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലുട്ട് കാവുസോഗ്ലുവുമാണ് തെക്കന്‍ തുര്‍ക്കിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുക. നാറ്റോ അംഗമായ തുര്‍ക്കി റഷ്യക്കും യുക്രെയ്നും ഇടയില്‍ മധ്യസ്ഥത വഹിക്കുമെന്ന് അറിയിച്ചു. ഇരുരാജ്യങ്ങളോടും നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യം കൂടിയാണ് തുര്‍ക്കി