ശനിയാഴ്ച അതിരാവിലെ സഭാ പ്രാർത്ഥനയ്ക്കിടെ മിസിസ്സാഗ പള്ളിയിലെ വിശ്വാസികളെ ആക്രമിച്ച ആളെ പോലീസ് അറസ്റ്റു ചെയ്തു. മക്ആദം റോഡിലെ ദാർ അൽ-തൗഹീദ് ഇസ്‌ലാമിക് സെന്ററിലും മാതസൺ ബൊളിവാർഡിലുമാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മിസിസ്സാഗയിൽ നിന്നുള്ള മുഹമ്മദ് മോയിസ് ഒമർ എന്ന 24 കാരനെ കസ്റ്റഡിയിലെടുത്തു.
രാവിലെ ഏഴുമണിയോടുകൂടിയാണ് കോൾ ലഭിച്ചതെന്ന് പീൽ റീജിയണൽ പോലീസ് പറഞ്ഞു. രാവിലെ ഒരാൾ മസ്ജിദിലേക്ക് എത്തിയെന്നും സഭയിലേക്ക് ഓടിക്കയറി ബിയർ സ്പ്രേ ഉപയോഗിച്ചതായും ഓഫീസർ പറഞ്ഞു. പള്ളിയിലെ അംഗങ്ങൾ ഉടൻ തന്നെ ഇയാളെ കീഴ്പെടുത്തി ഉദ്യോഗസ്ഥർ എത്തുന്നതുവരെ തടഞ്ഞുവെച്ചതായി പോലീസ് പറഞ്ഞു. ബിയർ സ്‌പ്രേ മൂലം പള്ളിക്കാരിൽ ചിലർക്ക് നിസാര പരിക്കുകളേറ്റു. പീൽ പോലീസ് സംഭവസ്ഥലത്ത് തുടരുന്നു.
സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ (905) 453–2121 എന്ന നമ്പറിൽ പോലീസുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുന്നു.