ആൽബർട്ട ഹീറോസും കാൽഗരി മലയാളി അസോസിയേഷനും സംയുകതമായി പോസിറ്റീവ് മെന്റൽ ഹെൽത്ത് ആൻഡ് വെൽനെസ്സ് എന്ന വിഷയത്തെക്കുറിച്ച് വെബ്ബിനാർ സംഘടിപ്പിക്കുന്നു. 2022 ഏപ്രിൽ 9 ന് ആൽബർട്ട സമയം രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് വെബ്ബിനാർ സംഘടിപ്പിച്ചിരിക്കുന്നത്. . നിരവധി പ്രമുഖരായ വ്യക്തികൾ നയിക്കുന്ന പ്രയോജനകരമായ സെഷനുകൾ ഉണ്ടായിരിക്കുന്നതാണ്. വില്യം ഓസ്ലർ ഹെൽത്ത് സിസ്റ്റത്തിന്റെ സോഷ്യൽ വർക്കർ രശ്മി ജോർജ് , ആൽബർട്ട ഹെൽത്ത് സർവീസിലെ മെന്റൽ ഹെൽത്ത് തെറാപ്പിസ്റ്റ് ടീനു തെല്ലെൻസ് , ആൽബെർട്ട കോളേജ് ഓഫ് സോഷ്യൽ വർക്കേഴ്സിലെ പ്രോഗ്രാം മാനേജർ സാമുവേൽ മാമൻ, ആൽബർട്ട ഹീറോസ് കോഡിനേറ്റർ ഷൈൻ കെ ജോസ് എന്നിവർ സംസാരിക്കും. വെബിനാറിൽ ചേരാൻ താല്പര്യമുള്ള ആളുകൾക്ക് ചുവടെയുള്ള ലിങ്കിൽ ക്ലിക്കുചെയ്ത് സൈൻ അപ്പ് ചെയ്യാവുന്നതാണ്.
https://ontarioheroes.ca/promoting-positive-mental-health-and-wellness/