2022 ഒക്ടോബര്‍ 28 വരെയുള്ള ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 531,081 ദശലക്ഷം ഡോളറായി കുതിച്ചുയര്‍ന്നു. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര നേട്ടമാണിത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റ് ഡേറ്റയിലാണ് ഈ വിവരങ്ങള്‍. ഡാറ്റ പ്രകാരം, ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍ ഒക്ടോബര്‍ 28 ന് അവസാനിച്ച ആഴ്ചയില്‍ 531,081 ബില്യണ്‍ ഡോളറിലെത്തി. മുന്‍ ആഴ്ചയെ അപേക്ഷിച്ച് 6,561 മില്യണ്‍ ഡോളര്‍ കൂടുതലാണിത്. 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിവാര നേട്ടമാണിത്.
2022 ഒക്ടോബര്‍ 21ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരം 524,520 ബില്യണ്‍ ഡോളറായിരുന്നു. ഈ ആഴ്ചയില്‍ കരുതല്‍ ധനം 3,847 ബില്യണ്‍ ഡോളറായി കുറഞ്ഞു. കറന്‍സി വിപണിയിലെ ആര്‍ബിയുടെ ഇടപെടലിന്‍െയും യുഎസ് ഡോളര്‍ രണ്ട് ദശാബ്ദത്തിലേറെയായി ഉയര്‍ന്നതിനെ തുടര്‍ന്നുളള മൂല്യനിര്‍ണ്ണയത്തിലെ മാറ്റങ്ങളുടെയും പശ്ചാത്തലത്തില്‍, നടപ്പുവര്‍ഷം ഇതുവരെ, കരുതല്‍ ധനം 16 ശതമാനം കുറഞ്ഞു.
കൂടാതെ, ഒക്ടോബര്‍ 28 ന് അവസാനിച്ച ആഴ്ചയില്‍, ഫോറെക്‌സ് കരുതല്‍ ശേഖരത്തിലെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി (എഫ്‌സിഎ) 5,772 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 470,847 മില്യണ്‍ ഡോളറിലെത്തി. ഒക്ടോബര്‍ 21ന് അവസാനിച്ച ആഴ്ചയില്‍ എഫ്സിഎ 465075 ബില്യണ്‍ ഡോളറാണ്.
അതേസമയം, ഒക്ടോബര്‍ 28ന് അവസാനിച്ച ആഴ്ചയില്‍ സ്വര്‍ണശേഖരം 556 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 37,762 മില്യണ്‍ ഡോളറായി. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിലെ (ഐഎംഎഫ്) കരുതല്‍ നില മുന്‍ ആഴ്ചയെ അപേക്ഷിച്ച് 48 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 4,847 ബില്യണ്‍ ഡോളറിലെത്തി.
വെള്ളിയാഴ്ച ഇന്റര്‍ബാങ്ക് ഫോറെക്സ് വിപണിയില്‍ ഇന്ത്യന്‍ രൂപ ഉയര്‍ന്ന് യുഎസ് ഡോളറിനെതിരെ 82.44 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. യുഎസ്-ചൈന പിരിമുറുക്കത്തില്‍ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയെ തുടര്‍ന്ന് ചൈനീസ് യുവാന്റെ റാലിയാണ് രൂപയുടെ മൂല്യം ശക്തിപ്പെടാന്‍ കാരണം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഓഹരി വിപണികള്‍ നേട്ടമുണ്ടാക്കി. 2 ദിവസത്തെ തുടര്‍ച്ചയായ നഷ്ടം വെള്ളിയാഴ്ച വിപണികള്‍ തകര്‍ത്തു.
