ഡിസംബറിൽ ലോറൻസ് അവന്യൂ ഈസ്റ്റിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ 18 വയസ്സുകാരിയെ അറസ്റ്റ് ചെയ്തതായി ടൊറന്റോ പോലീസ് സർവീസ് അറിയിച്ചു. ടൊറന്റോ സ്വദേശി ബ്രിയാന വാർണർ (18) ആണ് അറസ്റ്റിലായത്.
2022 ഡിസംബർ 16 ന് പുലർച്ചെ 4:45 ന്, ലോറൻസ് അവന്യൂവിലെ ഓർട്ടൺ പാർക്ക് റോഡിന് സമീപമുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയിൽ 20 വയസ്സുകാരനെ ഉദ്യോഗസ്ഥർ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചതായി പോലീസ് അറിയിച്ചു. ടൊറന്റോ സ്വദേശി ജയ് പാർക്കർ-ഫോർഡ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു.
തുടർന്ന് നടന്ന അന്വേഷണത്തിൽ ബ്രിയാന വാർണറെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവർക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
