സാസ്കറ്റൂൺ : സസ്കാച്വാനിലെ ബിഗ്ഗാറിൽ സെമി ട്രക്കും സിപി ട്രെയിനും കൂട്ടിയിടിച്ച് മധ്യവയസ്കൻ മരിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറരയോടെ വുഡ്സ് റോഡിലെ ഹൈവേ 14-ന് സമീപമാണ് അപകടം ഉണ്ടായതെന്ന് സസ്കാച്വാൻ RCMP അറിയിച്ചു. 57 വയസ്സുള്ള ട്രാക്ക് ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സിപി പൊലീസിൻ്റെ സഹകരണത്തോടെ സസ്കാച്വാൻ ആർസിഎംപി അന്വേഷണം ആരംഭിച്ചു. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം. സാസ്കറ്റൂണിൽ നിന്ന് 97 കിലോമീറ്റർ അകലെയാണ് ബിഗ്ഗർ സിറ്റി സ്ഥിതി ചെയ്യുന്നത്.
