Saturday, June 13, 2026

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിൽ ഇന്ത്യയ്ക്കായി ഇവരിറങ്ങും

ന്യൂസീലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അം​ഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച ഭൂരിഭാഗം താരങ്ങളും കിവീസ് പരമ്പരയ്ക്കുള്ള ടീമിലും സ്ഥാനം നിലനിര്‍ത്തി. ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയാണ് വൈസ് ക്യാപ്റ്റൻ.

ബാറ്റിങ് നിരയില്‍ യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് എന്നിവര്‍ ടീമില്‍ ഉള്‍പ്പെട്ടു. രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവരും ടീമിലുണ്ട്.

പേസ് നിരയ്ക്ക് കരുത്തായി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ്ദീപ് എന്നിവരും ഇടംനേടി. ധ്രുവ് ജുറെലും ടീമിലുണ്ട്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത്, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ്. സിറാജ്, ആകാശ് ദീപ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!