Wednesday, June 3, 2026

ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് പദ്ധതിയൊരുക്കി ഒൻ്റാരിയോ

ടൊറൻ്റോ : പ്രവിശ്യ ഹൈവേകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പുതിയ പദ്ധതി തയ്യാറാക്കി ഒൻ്റാരിയോ സർക്കാർ. ഹൈവേകളിൽ വാഹനനങ്ങൾക്ക് മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കുന്നത്. കൂടാതെ സൈക്കിൾ പാതകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതും പരിഗണിക്കുന്നതായി ഒൻ്റാരിയോ ഗതാഗത മന്ത്രി പ്രബ്മീത് സർക്കറിയ അറിയിച്ചു.

നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഹൈവേകളുടെ രൂപരേഖ അംഗീകരിക്കപ്പെട്ടാൽ വാഹനങ്ങൾക്ക് മണിക്കൂറിൽ 120 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ ഹൈവേ പുനഃക്രമീകരണങ്ങളുടെ ജോലികൾ എത്രത്തോളം നീണ്ടുനിൽകുമെന്നും എപ്പോൾ പണി അവസാനിക്കുമെന്നും വ്യക്തമല്ല. അതേസമയം പ്രവിശ്യയിലെ എല്ലാ 400 സീരീസ് ഹൈവേകളിലേക്കും 110 കിമീ/മണിക്കൂർ വേഗപരിധി വികസിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നതായും ഗതാഗത മന്ത്രി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!